Thursday, August 16, 2012

അയ്യന്‍കാളി സ്‌ക്വയര്‍ തകര്‍ക്കാന്‍ അനുവദിക്കില്ല; വാഹന പ്രചരണ ജാഥ തുടങ്ങി


തിരുവനന്തപുരം;അയ്യന്‍കാളിസ്‌ക്വയര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ അയ്യന്‍കാളി പ്രതിമ സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ പ്രചരണ ജാഥ തുടങ്ങി. സെലീന പ്രക്കാനം നയിക്കുന്ന ജാഥ മത്സ്യതൊഴിലാളി ഫെഡറേഷന്‍  
അഖിലേന്ത്യ 
സെക്രട്ടറി ടി പീറ്റര്‍ ഉദ്ഘാടനം ചെയ്തു. അയ്യന്‍കാളി പ്രതിമ സംരക്ഷണ വേദി ചെയര്‍മാന്‍ അജിത് 
നന്തന്‍കോട്‌ 
അധ്യക്ഷത
 വഹിച്ചു. ലൂക്കോസ് നീലം പേരുര്‍, ചന്ദ്രന്‍ പരുത്തിക്കുഴി, ചന്ദ്രശേഖരന്‍ എം.ബി,വിതുര മുരളീ ധരന്‍, 
കാഞ്ചാംപഴിഞ്ഞി 
ശശികുമാര്‍, എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍  
പര്യടനം 
നട ത്തിയ ജാഥ ആഗസ്റ്റ് 28 ന് 
വെള്ളയമ്പലം 

അയ്യന്‍കാളി  
സ്‌ക്വയറില്‍ 
സമാപിക്കും.  അന്ന് ആയിരങ്ങള്‍ അണിനിരന്ന് പ്രതിമ സംരക്ഷണ വലയം തീര്‍ക്കും.മുപ്പതോളം ദലിത് സംഘടനകളുടെ നേതൃത്വത്തിലുള്ള സംരക്ഷണവേദിയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.