Wednesday, February 15, 2012

ഡി.എച്ച്.ആര്‍.എമ്മിന്റെ സംസ്ഥാനഭരണസമിതിയെ തിരഞ്ഞെടുത്തു.

എറണാകുളം: ഡി.എച്ച്.ആര്‍.എം 2012ലെയ്ക്കുള്ള ഭരണസമിതി നിലവില്‍ വന്നു.
സംസ്ഥാന ചെയര്‍മാന്‍ സജിമോന്‍ ചേലയം, ജനറല്‍ സെക്രട്ടറി ഷൈജു മുണ്ടയ്ക്കല്‍, 
സംസ്ഥാന ഓര്‍ഗനൈസര്‍ ശാന്തിനി മടവൂര്‍, ട്രഷറര്‍ രജ്ഞിനി സി.റ്റി എന്നിവരെയാണ് 
ജില്ലാ ഭാരവാഹികളുടെ ഫോറം തിരഞ്ഞെടുത്തത്. വൈസ്‌ചെയര്‍മാനായി പ്രശാന്ത് കോളിയൂര്‍, 
ജോയിന്റ് സെക്രട്ടറി ചന്ദ്രശേഖരന്‍ കല്ലമ്പലം, എന്നിവരാണ് മറ്റുഭാരവാഹികള്‍.സംസ്ഥാന കമ്മിറ്റി അംഗങ്ങളായി മനോജ് പൂവക്കാട്, ദിനേശ് കൊടുമണ്‍, കൊല്ലം സജി, രാഹുല്‍ ഉമയനല്ലൂര്‍, വര്‍ക്കല തുളസീദാസ്, വയല ബാലന്‍, അശോകന്‍ വാമനാപുരം, സന്ധ്യാ എസ്.നെടുമ്പന, മനോജ് ഇരവിപുരം,ശശി പരവൂര്‍, ഉണ്ണി ഇട്ടിവ, എന്നിവരെയും തിരഞ്ഞെടുത്തു.
സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് അംഗങ്ങളായി വി.വി.സെല്‍വരാജ്, ദാസ്.കെ.വര്‍ക്കല, 
സെലീന പ്രക്കാനം, രമ്യാ കെ.ആര്‍(എഡിറ്റര്‍-നാട്ടുവിശേഷം), എ.റ്റി രവീന്ദ്രന്‍, 
എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയെ ഉള്‍പ്പെടുത്തി ഡി.എച്ച്.ആര്‍.എം സംസ്ഥാന കമ്മിറ്റി 
വിപുലപ്പെടുത്തി.ജാതി ചിന്തവെടിഞ്ഞ്  ഇന്ത്യയിലെ മാതൃകാ ജനാധിപത്യസമൂഹമാക്കാന്‍ കേരളീയരെ ചിന്തിപ്പിക്കുവാന്‍ പ്രവര്‍ത്തിക്കുമെന്ന് പുതുതായി ചുമതലയേറ്റ ഡി.എച്ച്.ആര്‍.എം ചെയര്‍മാന്‍സജിമോന്‍ ചേലയം പറഞ്ഞു. ഇന്ന് കമ്മ്യൂണിസത്തിന്റെ മറവില്‍ പട്ടികജാതിവിഭാഗക്കാരെ അടിച്ചമര്‍ത്തുന്ന ജാതി വെറിയന്‍മാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.സംസ്ഥാന കമ്മറ്റി ഓഫീസില്‍ വെച്ചുനടന്ന യോഗത്തില്‍ ഡി.എച്ച്.ആര്‍.എം ഭാരവാഹികള്‍ക്ക് മറ്റു സഹപ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചു.പുതിയ ഭാരവാഹികള്‍ക്ക് ജില്ലാഅടിസ്ഥാനത്തില്‍ ജനകീയ സ്വീകരണം നല്‍കാന്‍ പൊതുയോഗത്തില്‍ തീരുമാനമായി.





അടിച്ചമര്‍ത്തപെട്ടവരുടെ വിമോചനസമരങ്ങള്‍ക്ക്് കരുത്തുപകര്‍ന്നത് ദലിത് ബബന്ധുവിന്റെ രചനകള്‍:

വ്യവസ്ഥാപിത ചരിത്രകാരന്മാര്‍ കുഴിച്ചുമൂടിയ ചരിത്ര സത്യങ്ങള്‍ വിളിച്ചു പറയുകയാണ് ദലിത് ബന്ധു എന്‍.കെ  ജോസ്  ചെയ്തതെന്ന് ചെങ്ങറ സമരനായികയും ഡി.എച്ച് .ആര്‍.എം സംസ്ഥാന ഓര്‍ഗനൈസറുമായ സെലീനപ്രക്കാനം പറഞ്ഞു. 
അടിച്ചമര്‍ത്തപെട്ടവരുടെ വിമോജന പോരാട്ടങ്ങള്‍ക്ക്  ദലിത് ബന്ധു എന്‍.കെ.ജോസിന്റെ ചരിത്രഗ്രന്ഥങ്ങള്‍ ഊര്‍ജ്ജം പകര്‍ന്നു. ലോകമംഗീകരിക്കുന്ന ചരിത്ര സത്യങ്ങള്‍ വിളിച്ചുപറഞ്ഞ ദലിത് ബന്ധു എന്‍.കെ.ജോസിനെ അഗീകരിക്കാന്‍ വ്യവസ്ഥാപിത ചരിത്രലോകവും സര്‍ക്കാരുകളും തയ്യാറായിട്ടില്ല
ദലിത് ബന്ധു ഉയര്‍ത്തിയ തദ്ദേശിയ ചരിത്രം സത്യങ്ങള്‍ അംഗീകരിക്കു-വര്‍ക്ക് തള്ളിക്കളയാന്‍ ഒരിക്കലും കഴിയി.. എന്‍.കെ ജോസിന്റെ ശതാബ്ദി ആഘോഷങ്ങളി. മുഖ്യപ്രഭാഷണം നടത്തുകയായിരുന്ന്ു അവര്‍.ശദാബ്ദിആഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്‌ക്കാരിക സമ്മേളനം ഡി.എച്ച്.ആര്‍.എം ചെയര്‍മാന്‍ വി.വി സെല്‍വരാജ് ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ദാസ്.കെ  വര്‍ക്കലയുടെ നേതൃത്വത്തില്‍ ആദരിക്കല്‍ ചടങ്ങുംനടത്തി. 

ഡി.എച്ച്.ആര്‍.എം കുടുംബങ്ങളുടെ സ്‌നേഹവന്ദനത്തിന്     ചരിത്രകാരന്‍ എന്‍.കെ.ജോസ് മറുപടി പ്രസംഗം നടത്തി.തുടര്‍ന്നു നടന്ന രാവുത്സവത്തില്‍ ബാനര്‍ജീ ന്വേതൃത്തംനല്‍കിയ കനല്‍ പാട്ടുകൂട്ടത്തിന്റെ നാടന്‍കലാമേളയും അരങ്ങേറി.