സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഡിഎച്ച്ആര്‍എം സംസ്ഥാന കമ്മിറ്റി അംഗം സെലീന പ്രക്കാനത്തെ സംഘടനയുടെ പ്രാഥമീക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഇന്നലെ വര്‍ക്കലയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് തീരുമാനം. ദാസ് കെ വര്‍ക്കലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഴുവന്‍ ജില്ലാ കമ്മറ്റികളും തീരുമാനത്തെ പിന്തുണച്ചു. സംഘടനയുടെ തീരുമാനത്തെ മറികടന്ന് ആശയപരമായി വിയോജിപ്പുള്ള സംഘടനകളുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയും സംഘടനയെ പിളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തത് സംസ്ഥാന കമ്മിറ്റിക്ക് ബോധ്യമായതിനാലാണ് അച്ചടക്ക നടപടി. സംഘടനയുടെ വിദ്യാഭ്യാസ പദ്ധതി അട്ടിമറിക്കാന്‍ അനുഭാവികളുടെ ഉള്‍പ്പെടെയുള്ള കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തിച്ച് അവരുടെ സ്‌കൂള്‍ പഠനം നിര്‍ത്തലാക്കുന്ന രീതിയില്‍ തെറ്റിധരിപ്പിച്ചതും നടപടിയ്ക്ക് കാരണമായി. പുറത്താക്കല്‍ നടപടിക്ക് ശേഷം പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച് സംഘടനയെ വെല്ലുവിളിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. കള്ളകേസുകളും അടിച്ചമര്‍ത്തലും നേരിട്ട് സംഘടനയെ ശക്തിപെടുത്തിയ നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിക്കാതെയാണ് മറ്റ് സംഘടനകളുമായി സെലീന പ്രക്കാനം സഹകരണത്തിന് ശ്രമിച്ചത്. ജനാധ്യപത്യ പോരാട്ടത്തില്‍ എക്കാലവും കേരളത്തിലെ ദലിത് സമൂഹത്തെ പിന്തുണച്ച എല്ലാ മനുഷ്യസ്‌നേഹികളുടേയും പിന്തുണ സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു.
ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിക്കുവേണ്ടി
ദാസ് കെ വര്‍ക്കല
സജിമോന്‍ ചേലയം
പ്രശാന്ത് കോളിയൂര്‍
ഷൈജുമുണ്ടക്കല്‍
സന്ധ്യ പള്ളിമ്മണ്‍
സരിത ദാസ്
രമ്യ കെ ആര്‍