ഇടതുസര്‍ക്കാരിന്റെ ദലിത് വേട്ടയില്‍ ജയില്‍വാസവും പീഡവുമനുഭവിച്ച ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റിനു മുന്നില്‍ നല്‍കിയ സ്വീകരണം ബി ആര്‍ പി ഭാസ്‌ക്കര്‍ അഷ്ടാംഗ വിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്നു
Sunday, March 28, 2010
Monday, March 8, 2010
അടിമകളാകാന്‍ തയ്യാറാകാത്തവരെ
തീവ്രവാദിയാക്കുന്നു: ബി.ആര്‍.പി ഭാസ്‌ക്കര്‍
ഇടതു ഭരണവും മാധ്യമങ്ങളും വേട്ടയാടിയ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ക്ക് ആവേശ്വജ്ജ്വല സീകരണം. സെക്രട്ടറിയേറ്റിനു മു്‌ന്നില്‍ ഒ്‌ത്തുകൂടിയ ആയിരങ്ങള്‍ തങ്ങളുടെ നേതാക്കളെ പാട്ടും മേളവുമായിട്ടാണ് സ്വീകരിച്ചാനയിച്ചത്. രാവിലെ മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലെത്തിയ ആയിരകണക്കിന് പ്രവര്‍ത്തകര്‍ ഒരു ഭരണ കൂട ഭീകരതക്കും തങ്ങളെ തകര്‍ക്കാന്‍ കഴിയ്യില്ലെന്ന് പ്രഖ്യാപിക്കലായിരുന്നു ഈ ഒത്തുകൂടല്‍.
അടിമകളായിരിക്കാന്‍ കഴിയില്ലെന്നു പ്രഖ്യാപിക്കുന്നവരെ തീവ്രവാദികളാക്കി പീഡിപ്പിക്കുകയാണ് ഇടതുസര്‍ക്കാരും ചെയ്യുന്നതെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്‌ക്കര്‍ പറഞ്ഞു.
വര്‍ക്കല സംഭവത്തില്‍ ജാമ്യം ലഭിച്ചു ജയില്‍ മോചിതരായ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ക്കു സെക്രട്ടറിയേറ്റിനു മുന്നില്‍ നല്‍കിയ സ്വീകരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലങ്ങളോളം ദലിതര്‍ രാഷ്ടീയ പാര്‍ട്ടികളുടെ അടിമകളായിരിക്കണം എന്നു വാശിപിടിക്കുന്നവരാണു ദലിതരുടെ സംഘടിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നത്. പതിറ്റാണ്ടുകളോളം അടിമകളായിരുന്നവര്‍ സംഘടിക്കുന്നതു പലരും ഭയക്കുന്നതിന്റെ തെളിവാണു ഡി.എച്ച്.ആര്‍.എമ്മിനെതിരെ ഉണ്ടായ ഗൂഢാലോചനയെന്നു ബി.ആര്‍.പി പറഞ്ഞു. ഭരണകുടം നടത്തുന്ന ഭീകരതകള്‍ മുഖ്യധാര മാധ്യമങ്ങള്‍ എത്രമൂടിവച്ചാലും പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.
പോലിസും മാധ്യമങ്ങളും `തീവ്രവാദ` വിളക്കായി പ്രചരിപ്പിച്ച അഷ്ടാംഗ വിളക്ക് കൊളുത്തിയാണ് ബി.ആര്‍.പി ഭാസ്‌ക്കര്‍ യോഗം ഉദ്‌ഘാടനം ചെയ്‌തത്‌നാടന്‍ പാട്ടുകളും മേളവുമായി സ്വീകരണത്തില്‍ ആയിരകണക്കിനു ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരാണ് പങ്കെടുത്തത്.
ഭീകരമായ പോലീസ് മര്‍ദ്ദനത്തിനിരയായി ചികില്‍സയില്‍ കഴിയുന്ന ദക്ഷിണമേഖലാ ഓര്‍ഗനൈസര്‍ ദാസ് കെ വര്‍ക്കല, സുധി, ചന്ദ്രശേഖരന്‍,ജയചന്ദ്രന്‍, സുമേഷ് മധു എന്നിവര്‍ക്കാണു സ്വീകരണം നല്‍കിയത്
Monday, March 1, 2010
Subscribe to:
Posts (Atom)