Monday, September 27, 2010

ഡി.എച്ച്‌.ആര്‍.എം നാലായിരത്തോളം സീറ്റുകളില്‍ ഒറ്റക്ക്‌ മല്‍സരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട്‌ ജില്ലകളില്‍ തദ്ദേശ തിരഞ്ഞടുപ്പില്‍ ദലിത്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ മൂവ്‌മെന്റ ഒറ്റക്ക്‌്‌ മല്‍സരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാണ്‌ ഡി.എച്ച്‌.ആര്‍.എം മല്‍സരിക്കുന്നത്‌. വിവിധ വാര്‍ഡുകളിലും ജില്ലാ പഞ്ചായത്ത്‌. ബ്ലോക്ക്‌്‌ ഡിവിഷനുകളിലാണ്‌ സംഘടന മല്‍സരിക്കുന്നത്‌. സംഘടനയുടെ ശക്തികേന്ദ്രമായ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ പാര്‍ലിമെന്റ്‌ മണ്ഡലമുള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍ മുഴുവന്‍ പഞ്ചായത്തുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. സംസ്ഥാന തിരഞ്ഞെടുപ്പ്‌ ചരിത്രത്തിലാദ്യമായാണ്‌ സംവരണസിറ്റില്ലലാതെ ഇത്രയധികം ദലിതര്‍ മല്‍സര രംഗത്തിറങ്ങുന്നത്‌. ഏട്ടുജില്ലകളിലെ നാന്നൂറ്‌ പഞ്ചായത്തുകളിലായി നാലായിരത്തിലധികം സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടും. സ്ഥാനാര്‍ത്ഥികളില്ലാത്തിടത്ത്‌ അതത്‌ ജില്ലാ സമിതികള്‍ ഉചിതമായ തീരുമാനമെടുക്കും. ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക എറണാകുളത്ത്‌ സംസ്ഥാന കമ്മിറ്റി പുറത്തിറക്കി.
കഴിഞ്ഞ പാര്‍ലിമെന്റ്‌ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ്‌ ദലിത്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌മൂവ്‌മെന്റ്‌ ആദ്യമായി തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തിറങ്ങിയത്‌. 2007ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍പറവൂരില്‍ തുടങ്ങിയ ദലിത്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനം കുറഞ്ഞവര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ ഭൂരിപക്ഷം കോളനികളിലും സജീവമായി. 2009 സെപ്‌തബറില്‍ നടന്ന വര്‍ക്കലിലെ കൊലപാതകവും കൊല്ലം കോടതിതീപിടുത്തമുള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകള്‍ സംഘടനക്ക്‌ നേരെ ചുമത്തി. ദലിത്‌ കോളനികളിലെ ഡി.എച്ച്‌.ആര്‍.എമ്മിന്റെ സ്വാധീനം തകര്‍ക്കാനാണ്‌ ദലത തീവ്രവാദംകെട്ടിചമച്ചതെന്ന്‌ ഡി.എച്ച്‌.ആര്‍.എം ആരോപിച്ചിരുന്നു.


ദാസ്‌ കെ വര്‍ക്കല
സെക്രട്ടറി
സംസ്ഥാന കമ്മിറ്റി
ദലിത്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ മൂവ്‌മെന്റ്‌
9645444084
www.blackvoice24.com
dhrmscblogspot.com
dhrmsc@gmail.com


7 comments:

  1. എല്ലാ വിധ വിജയാശംസകളും നേരുന്നു..... ആദ്യ മത്സരമായതിനാല്‍ ഉദ്ദേശിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ല എന്ന് വരാം പക്ഷെ സംഘടനയുടെ പ്രത്യശാസ്ത്രം എല്ലാവരിലീക്കും എത്തിക്കുവാന്‍ കഴിയുക എന്നതാന്നു വലിയ നേട്ട0

    ReplyDelete
  2. Please try to make alliance with like minded peoples and organisations , especially with BSP .

    If BSP got chance to win , try to vote for them , also if DHRM got good chance , BSP and other like minded parties should support DHRM

    All the best..

    ReplyDelete
  3. പ്രിയ സഹോദരങ്ങളെ. ദളിതരെ ബുദ്ധിപരമായി സാക്ഷരാക്കാന്‍ കൂടെ ഈ അവസരം ഉപയോഗിക്കുമല്ലോ? ദളിതര്‍ അധ്വാനിച്ചുണ്ടാക്കുന്ന ഓരോ പൈസയും ചൂഷണം ചെയ്യാനായി കള്ള് കച്ചവടക്കാരും, ലോട്ടെരിക്കാരും,രാഷ്ട്രീയക്കാരും പോലീസുകാരും ഒക്കെ ചുറ്റുമുണ്ട്. ബുദ്ധിപരമായി ദളിതരെ സാക്ഷരരാക്കുകയും ഓരോ പൌരനെക്കാളും ഒട്ടും പുറകിലല്ല താനും എന്ന അഭിമാന ബോധം അവരില്‍ ഉണ്ടാക്കുകയും ചെയ്യുക. അതിലാണ് ദളിതന്റെ വിജയം. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനെക്കാലും മുഖ്യം ദളിതന്റെ അഭിമാനം വീണ്ടെടുക്കലാണ്. ഭാവുകങ്ങള്‍.

    ReplyDelete
  4. dear
    Blood roots we will make our country heaven, with full of black.....


    Alapuzha

    ReplyDelete
  5. Sir

    A comprehensive study about caste system and valuable directions to solve the psycho riddle caste
    system, please visit the below website.

    www.ohiros.dreamstation.com


    I am waiting for your opinion about the site.

    Faithfully

    S.L.Shibu Perumal

    ReplyDelete
  6. .NaMo ThAtH ChInAtHaM.
    Mattathinte vazhiyil munnerikondirikunna kudapirappukalk purva pithamahanmarude peril all the very best, nal vazhikalil kudeundakum enn KUDAPPIRAPP

    ReplyDelete