Tuesday, May 17, 2011

മെയ് 17 ശാക്യഗൗതമബുദ്ധന്റെ2607-ാം പിറവിദിനം......


                                             

ഡി.എച്ച്.ആര്‍.എം.ചെയര്‍മാന്‍ വി.വി.സെല്‍വരാജ് ജന്മദിനാശംസകള്‍ അര്‍പ്പിച്ചു.
ഇന്ത്യന്‍ സംസ്‌ക്കാരത്തിലെ  യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും മാര്‍ഗം തുറന്ന മഹാനാണ് സിദ്ധാര്‍ത്ഥഗൗതമനെന്ന്  ഡി.എച്ച്.ആര്‍.എം സംസ്ഥാന സെക്രട്ടറി ദാസ്.കെ.വര്‍ക്കല തിരുവനന്തപുരത്ത് നടന്ന ജന്മദിനസമേളനത്തില്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. എല്ലാ ഡി.എച്ച്.ആര്‍.എം.കുടുംബങ്ങളിലും സമ്യക്ധ്യാനവും,ബുദ്ധവന്ദവും പ്രാര്‍ത്ഥനയും നടക്കും...

Sunday, May 8, 2011

ദലിതര്‍ക്ക് പോലീസിന്റെ ക്രൂരപീഡനം


വര്‍ക്കല/ചെമ്മരുതി :ദലിത് കുടുംബങ്ങള്‍ക്ക് നേരെ അക്രമം നടത്തുന്ന ശിവസേന പ്രവര്‍ത്തകരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ 7-5-2011 ല്‍ നടത്തിയ ഹര്‍ത്താലിന്റെ പേരില്‍ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്ത പട്ടികജാതി തൊഴിലാളികള്‍ ജാതീയ പീഡനത്തിനും ക്രൂരമര്‍ദ്ദനത്തിനും ഇരയായി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഏഴുപേര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെമ്മരുതി പഞ്ചായത്തിലെ വിനോദ് ഭവനില്‍ കുട്ടന്‍ .എസ്(57), ചുരവിളവീട്ടില്‍ പൊടിയന്‍ (55), പള്ളിയമ്പില്‍ മഹേഷ്.കെ(19) കാവുവിളവീട്ടില്‍ ബാബു.പി(31), മലവിള പുത്തന്‍വീട്ടില്‍ തുളസി.എ(33),ജി.എസ് ഭവനില്‍ നന്ദു കലേഷ്(20),വേങ്ങോട് ലക്ഷംവീട്ടില്‍ മുത്താന ബിജു.എം.എന്നിവരാണ് ചിറയിന്‍കീഴ് താലൂക്ക്ആശുപത്രിയില്‍ ചികിത്സയിലുള്ളത്.ക്രൂരമായ ഇത്തരം പോലീസ്‌നടപടിക്കെതിരെ ദലിത് പീഡന നിരോധന നിയമമനുസരിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷനും,മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് ഡി.എച്ച്.ആര്‍.എം ഏരിയ സമിതി അറിയിച്ചു. 

Saturday, May 7, 2011

പ്രതികളെ പോലീസ് സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് ഡി.എച്ച്.ആര്‍.എം ഹര്‍ത്താല്‍.



വര്‍ക്കല:ദലിത് കുടുംബത്തിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡി.എച്ച്.ആര്‍.എം ചെമ്മരുതി പഞ്ചായത്തില്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിച്ചു.പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡനനിരോധനനിയമം അനുസരിച്ച് പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റു ചെയ്യണമെന്നും, കുറ്റവാളികളെ  സംരക്ഷിക്കുന്ന ഇത്തരം പോലീസ് നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുമെന്ന് ഡി.എച്ച്.ആര്‍.എം സംസ്ഥാന നേതൃത്വം പ്രസ്ഥാവനയില്‍ അറിയിച്ചു.

Thursday, May 5, 2011

പട്ടികജാതി കുടുബത്തെ വീടുകയറി ആക്രമിച്ച പ്രതികളെ രണ്ടു ദിവസത്തിനകം അറസ്റ്റുചെയ്യുക.


 വര്‍ക്കല: 3-5-2011 രാത്രി പന്ത്രണ്ടുമണിയോടെ ചെമ്മരുതി പനയറ പനച്ചിവിളവീട്ടില്‍ ഷൈലയുടെമകള്‍ ചിക്കു(20),മരുമകന്‍ സിനു(24),ഇവരുടെ 22ദിവസം  പ്രായമുള്ള കുഞ്ഞിനെയും വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശിവസേനാ പ്രവര്‍ത്തകരായ സ്റ്റ്ാലിന്‍,പനച്ചിവിള വീട്ടില്‍ പൊടിയന്‍ എന്നുവിളിക്കുന്ന ഷൈന്‍,ദീപു,സഞ്ചു,എന്നിവരെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച്  4-3-2011 വര്‍ക്കലയില്‍ ഡി.എച്ച്.ആര്‍.എമ്മിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും പ്രതികളെ രണ്ടുദിവസത്തിനകം അറസ്റ്റുചെയ്തില്ലെങ്കില്‍ ചെമ്മരുതി പഞ്ചായിത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമ്മെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ഡി.എച്ച്.ആര്‍.എം ചെമ്മരുതി പഞ്ചായത്ത് സെക്രട്ടറി രജീഷ് .ടി അറിയിച്ചു.