Sunday, May 8, 2011

ദലിതര്‍ക്ക് പോലീസിന്റെ ക്രൂരപീഡനം


വര്‍ക്കല/ചെമ്മരുതി :ദലിത് കുടുംബങ്ങള്‍ക്ക് നേരെ അക്രമം നടത്തുന്ന ശിവസേന പ്രവര്‍ത്തകരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ 7-5-2011 ല്‍ നടത്തിയ ഹര്‍ത്താലിന്റെ പേരില്‍ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്ത പട്ടികജാതി തൊഴിലാളികള്‍ ജാതീയ പീഡനത്തിനും ക്രൂരമര്‍ദ്ദനത്തിനും ഇരയായി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഏഴുപേര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെമ്മരുതി പഞ്ചായത്തിലെ വിനോദ് ഭവനില്‍ കുട്ടന്‍ .എസ്(57), ചുരവിളവീട്ടില്‍ പൊടിയന്‍ (55), പള്ളിയമ്പില്‍ മഹേഷ്.കെ(19) കാവുവിളവീട്ടില്‍ ബാബു.പി(31), മലവിള പുത്തന്‍വീട്ടില്‍ തുളസി.എ(33),ജി.എസ് ഭവനില്‍ നന്ദു കലേഷ്(20),വേങ്ങോട് ലക്ഷംവീട്ടില്‍ മുത്താന ബിജു.എം.എന്നിവരാണ് ചിറയിന്‍കീഴ് താലൂക്ക്ആശുപത്രിയില്‍ ചികിത്സയിലുള്ളത്.ക്രൂരമായ ഇത്തരം പോലീസ്‌നടപടിക്കെതിരെ ദലിത് പീഡന നിരോധന നിയമമനുസരിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷനും,മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് ഡി.എച്ച്.ആര്‍.എം ഏരിയ സമിതി അറിയിച്ചു. 

No comments:

Post a Comment