തിരുവനന്തപുരം; ദലിത് തീവ്രവാദമെന്ന കളളകഥ ചുമത്തി ഇടതുസര്‍ക്കാര്‍ നടത്തിയ ദലിത് വേട്ടക്ക് രണ്ടാണ്ട് തികയുന്ന സെപ്തബര്‍ 23 ന് മാധ്യമ, ഭരണകൂട ഭീകരതാ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് ഡി എച്ച് ആര്‍ എം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ഈ ദിനത്തില്‍ ജാതിവിരുദ്ധ ജനകീയ സമിതികള്‍ രൂപികരിക്കും. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് 2009 സെപ്ത 21 മുതല്‍ ദലിത് വംശഹത്യക്ക് വേണ്ടി നടത്തിയ ഗൂഢാലോചന 2009 ഡിസം 27 വരെയാണ് തുടര്‍ന്നത്. തീവ്രവാദത്തിന്റെ മറവില്‍ സിപിഎം നടത്തിയ കോളനികളില്ലെ അക്രമം താല്‍ക്കാലികമായെങ്കിലും അവസാനിക്കുന്നത് 27 ന്് മാത്രമായിരുന്നു.
കോടതി കത്തിക്കല്‍ മുതല്‍ കൊലപാതകം വരെയുളള കള്ളകേസുകള്‍ സംഘടനാ നേതാക്കള്‍ക്കെതിരെ ചുമത്തിയത്. ക്രൂരമായ മര്‍ദ്ദനങ്ങളും കള്ളപ്രചരണങ്ങളും നടത്തി സംഘടനയെ ഇല്ലാതാക്കുനുള്ള ശ്രമമായിരുന്നു വര്‍ക്കല കൊലപാതകം കെട്ടിയേല്‍പ്പിച്ചതിനു പിന്നില്‍. സംഭവം കഴിഞ്ഞു രണ്ടുവര്‍ഷമായിട്ടും ഈ സംഭവത്തില്‍ യാതൊരു തെളിവുകളും ചുണ്ടികാട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്് ആയിട്ടില്ല.
ദലിത് തീവ്രവാദം ആരോപിക്കാന്‍ ഉന്നയിച്ച കള്ളകേസുകളില്‍ ഏതെങ്കിലും ഒന്നില്‍ ഒരു തെളിവെങ്കിലും മാധ്യമങ്ങള്‍ വഴി പുറത്ത് വിട്ടാല്‍ സംഘടന പിരിച്ചുവിടുമെന്ന് ആവര്‍ത്തിക്കുന്നു.
ദലിത് തീവ്രവാദ സംഘടനായാണ് ഡി എച്ച് ആര്‍ എം എന്ന് പ്രചരണം നടത്തിയ പോലീസ് ഇപ്പോള്‍ നിശബ്ദപാലിക്കുന്നതും അന്ന് നടത്തിയ ഗൂഢാലോചനയുടെ തെളിവാണ്. പോലീസ് ദലിത് തീവ്രവാദത്തിന് തെളിവ് പുറത്ത് വിടണമെന്നാണ് ജനാധിപത്യ കേരളം ആവശ്യപ്പെടുന്നത് അതിന് യു. ഡി എഫ് .സര്‍ക്കാര്‍ തയ്യാറാകണം. ജാനധിപത്യത്തില്‍ ആരെയും കൊന്നൊടുക്കാന്‍ അനുവദിക്കരുത് അതിനാല്‍ സര്‍ക്കാര്‍ സത്യവസ്ഥ ജനങ്ങളെ അറിയിക്കണം.
സിപിഎം സംസ്ഥാന കമ്മിറ്റി അറിഞ്ഞ് കൊണ്ട് ആഭ്യന്തരമന്തിയുടെ ഗൂഢാലോചനയിലാണ് ദലിത് തീവ്രവാദ ആരോപണം കെട്ടിചമച്ചത്. ഡി എച്ച് ആര്‍ എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ വിളറിപ്പിടിക്കുന്നത് സിപിഎമ്മിനെയായതിനാലാണ് സിപിഎം ഭരണത്തില്‍ സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിനു ശേഷമാണ് സംഘടനയെ തീവ്രവാദ കഥകള്‍ പ്രചരിപ്പിച്ച് ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും, തദ്ദേശ തിരഞ്ഞെടുപ്പിലും അഞ്ച് ജിലകളില്‍ സാനിധ്യമറിയിച്ച് ഈ ഗൂഢാലോചനയെ തകര്‍ക്കാന്‍ സംഘടനക്ക് കഴിഞ്ഞു.
എന്നും കുത്തകയാക്കി വച്ചിരിക്കുന്ന ദലിത് വോട്ടുബാങ്ക് തകരുമെന്ന ഭീതിയില്‍ സിപിഎം ഇപ്പോള്‍ കള്ളപ്രചരണത്തിനൊപ്പം അക്രമവും അഴിച്ചുവിടുകയാണ്. ദലിത് സംഘടനാ പ്രവര്‍ത്തനത്തെ തടയാന്‍ സിപിഎം എത്രശ്രമിച്ചാലും ആവില്ലെന്ന തെളിവാണ് തീവ്രാവാദ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളികളഞ്ഞതെന്ന് ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ദാസ് കെ വര്‍ക്കല പ്രസ്താവനയില്‍ പറഞ്ഞു.
ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ്
സംസ്ഥാന സമിതി
സെക്രട്ടറി
ദാസ് കെ വര്‍ക്കല