Monday, September 12, 2011

ഡി.എച്ച്.ആര്‍.എം മാര്‍ച്ചിനു നേരെ ഡി.വൈ.എഫ്.ഐ ആക്രമണം ....


കിളിമാനൂര്‍: സമാധാനപരമായി നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനു നേരെ ഡി വൈ എഫ് ഐയുടെ ആക്രമണം. ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളകേസെടുക്കുന്നതില്‍ പ്രതിഷേധിച്ചും , ഡി എച്ച് ആര്‍ എം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടും പള്ളിക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനുനേരെയാണ് ഡിവൈഎഫ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പ്രകടനമായി നീങ്ങുന്നതിനിടെയായിരുന്നു കല്ലേറ് നടത്തിയത്. കല്ലേറില്‍ ഡി എച്ച് ആര്‍ എം ജില്ലാ ഓര്‍ഗനൈസര്‍ സജിമോന്‍ ചേലയം ഉള്‍പ്പെടെ പതിനാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടും. ഇവരെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
സമാധനപരമായി നടത്തിയ പ്രകടനത്തിനുനേരെ നടന്ന ആക്രമണത്തോടെ ഇവിടെ അക്രമം അഴിച്ചുവിടുന്നവര്‍ ആരാണെന്ന് പകല്‍വെളിച്ചത്തില്‍ വ്യക്തമായിരിക്കുകയാണ്. ജനാധിപത്യരീതിയില്‍ പ്രകടനം നടത്താന്‍ പോലും അനുവദിക്കാത്ത രീതിയില്‍ ജാതിവാദികളുടെ ഫാസിസമാണ് അരങ്ങേറിയതെന്ന് ഡി എച്ച് ആര്‍എം ജില്ലാ സമിതി പ്രസ്താവനയില്‍ പറഞ്ഞു. 
ദലിത് സംഘടനാ പ്രവര്‍ത്തനത്തെ അക്രമത്തിലൂടെയും കള്ളപ്രചരണത്തിലൂടെയും ഇല്ലാതാക്കാനാണ് ഈ ശക്തികള്‍ ശ്രമിക്കുന്നത്. ഇതിന്റെ തെളിവാണ് ഇന്ന് നടന്ന അക്രമ സംഭവങ്ങള്‍.  സ്ത്രീകളുള്‍പ്പെടെ നിരവധി പേരെ വളരെ ക്രൂരമായാണ് അക്രമികള്‍ നേരിട്ടത്.  അക്രമത്തിലൂടെ സംഘടനാപ്രവര്‍ത്തനം ഇല്ലാതാക്കാമെന്നത് ഡി വൈ എഫ് ഐ യുടെ വ്യാമോഹം മാത്രമാണ്. തീവ്രവാദമുള്‍പ്പെടെ കള്ളകഥകള്‍ പ്രചരിപ്പിച്ച് പരാജയപ്പെട്ടവര്‍ ഇപ്പോള്‍ ദലിതരെ കല്ലെറിഞ്ഞ് ഓടിക്കുകയാണ്. ജാതിവാദം അജണ്ടയാക്കിയ ഫാസിസ്റ്റുകളുടെ സ്വഭാവമാണ് ഡി വൈ എഫ് ഐ പിന്തുടരുന്നത്. സംസ്ഥാന സമിതി അംഗങ്ങളെയുള്‍പ്പെടെ മര്‍ദ്ദിച്ച ജാതിവാദികളുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലാ വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും( 13.11)
ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ ഈ  ക്രൂരതക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് ഡി എച്ച് ആര്‍ എം ജില്ലാ സമിതി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.


പോലിസ് സ്്‌റ്റേഷനിലേക്ക് നടന്ന മാര്‍്ച്ച് സംസ്ഥാന ചെയര്‍മാന്‍ വി വി സെല്‍വരാജ് ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment