സിപിഎമ്മിന്റെ ദലിത് വേട്ടക്കും ആര്യവല്‍ക്കരണത്തിനുമെതിരെ ഡിഎച്ച് ആര്‍എം സംസ്ഥാന കമ്മിറ്റി അംഗം സെലീന പ്രക്കാനം നയിക്കുന്ന മനുഷ്യനിര്‍മ്മിതീയാത്ര പര്യടനം തുടങ്ങി. വെങ്ങാനൂരില്ലെ യജമാനന്‍ അയ്യങ്കാളിയുടെ മണ്ണില്‍ നിന്ന് ജാതിവിരുദ്ധ സമരത്തിന്റെ സ്മരണകളുയര്‍ത്തി ജാഥാ ലീഡര്‍ സെലീന പ്രക്കാനം പ്രയാണം ആരംഭിച്ചു.
നൂറുകണക്കിന് ഡിഎച്ച്ആര്‍എം കേഡര്‍മാരുടെ സാനിധ്യത്തില്‍ ഡിഎച്ച്ആര്‍എം സംസ്ഥാന സെക്രട്ടറി ദാസ് കെ വര്‍ക്കല ജാഥ ഉദ്ഘാടനം ചെയ്തു. ജാതിവിരുദ്ധ പോരാട്ടത്തിന്റെ ചരിത്രവും സ്മരണകളും കേരളം കുഴിച്ചുമൂടുകയാണെന്ന് ദാസ് കെ വര്‍ക്കല പറഞ്ഞു. ജാതിനീതി നടപ്പാക്കുന്ന വര്‍ണ്ണവെറിയന്‍മാരായ സഖാക്കളെയും സംഘപരിവാര ശക്തികളെയും തിരിച്ചറിയാന്‍ കാഴിയാത്തവിധം കാവിമയമായിരിക്കുകയാണെന്ന് ഇരുകൂട്ടരുമെന്ന് ദാസ് കെ വര്‍ക്കല ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടികാട്ടി. ബുദ്ധന്റെ ആശയങ്ങളെ പോലും കമ്മ്യൂണിസ്റ്റുകാര്‍ ഭയപ്പെടുകയാണ്. എല്ലാ അടിച്ചമര്‍ത്തലുകളെയും നേരിടാന്‍ നമ്മുടെ ഒത്തൊരുമക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും ഇന്ന് എട്ട് ജില്ലകളിലെ എല്ലാ ദലിത് കോളനികളിലും ഡിഎച്ച്ആര്‍എം സംഘടനാപ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നു. എന്നിട്ടും കള്ളകഥകള്‍ പ്രചരിപ്പിച്ച് സംഘടനയെ തകര്‍ക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ കേരളത്തിലല്ല ജീവിക്കുന്നത് എന്ന് കരുതേണ്ടിവരും. അത്രക്കും ക്രൂരമായ അക്രമണമാണ് നമ്മുടെ സഹോദരങ്ങള്‍ നേരിട്ടത്് എന്നിട്ടും അവസാനിപ്പിക്കാത്ത കറുത്ത തൊലികണ്ടാല്‍ സവര്‍ണ സഖാക്കള്‍ക്ക് കലിയിളകുകയാണ്. അവരുടെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കള്ളകേസെടുക്കുന്നു.
കറുത്തവനും വെളുത്തവനും രണ്ടുനീതി നടപ്പാക്കുന്ന സംസ്‌കാരമാണ് കേരളത്തില്ലിന്നുമെന്ന് ജാഥാപ്രയാണമാരംഭിച്ചുകൊണ്ട് സെലീന പ്രക്കാനം പറഞ്ഞു. പുരോഗമന പ്രസ്ഥാനങ്ങളെന്നും മേനിനടിക്കുന്നവരാണ്് കേരളത്തില്‍ വര്‍ണ്ണവെറിയും ജാതിനിയമവും നടപ്പാക്കുന്നത്. കേരളത്തിലെ ദലിതരും ആദിവാസികളുമുള്‍പ്പെടുന്ന പിന്നോക്ക ജനതയോട് സിപിഎം ചെയ്ത വഞ്ചനക്ക് ചരിത്രം കണക്കുചോദിക്കുമെന്നും സെലീന പ്രക്കാനം പറഞ്ഞു.
ജാതിവിരുദ്ധ പോരാട്ടം ശക്തിപെടുത്തികൊണ്ട് കേരളം മുഴുവന്‍ ജാതിവിരുദ്ധ സമിതികള്‍ രൂപികരിക്കുമെന്നും. വര്‍ണ്ണവെറിയന്‍മാരുടെയും ജാതി സഖാക്കളെയും സമൂഹം ഒറ്റപ്പെടുത്തുമെന്ന കാലം വരുമെന്നും സെലീനപ്രക്കാനം ചൂണ്ടികാട്ടി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മാത്രം സ്ത്രീകളുള്‍പ്പെടെ നൂറോളെം പ്രവര്‍ത്തകരാണ് സിപിഎമ്മിന്റെ അക്രമണത്തിനിരയായത്. തീവ്രവാദികളെന്ന് വിളിച്ചവര്‍ ഇപ്പോളള്‍ ഒന്നും മിണ്ടുന്നില്ല. വര്‍ണ്ണവെറിയന്‍മാരായ മാധ്യമപ്രവര്‍ത്തകരെ കൂട്ട് പിടിച്ച് വീണ്ടും കള്ളപ്രചരണത്തിനാണ് ഒരുങ്ങുന്നതെന്നു സെലീന പറഞ്ഞു.
നവംബര്‍ രണ്ടിന് യജമാനന്‍ അയങ്കാളിയുടെ മണ്ണില്‍ നിന്നാരംഭിച്ച് ജാഥ എട്ട് ജില്ലകളിലെ ദലിത് കോളനികളില്‍ പര്യടനം പൂര്‍ത്തിയാക്കി ജനുവരി 9ന് തൃശൂരില്‍ സമാപിക്കും.
യജമാനന്‍ ....
ReplyDeleteബ്രാഹ്മണര്‍ നടത്തുന്ന യജ്ഞത്തിലെ പരമോന്നത സ്ഥാനിയെ വിളിക്കുന്നതും , നാട് വാഴിത്തത്ത്തില്‍ , അടിമയുടമ ബന്ധങ്ങളില്‍ അടിമകള്‍ ഉടമകളെ സംബോധന ചെയ്യാന്‍ ഉപയോഗിക്കുന്നതും ആയ പദം തന്നെ അയ്യങ്കാളിയെ പോലുള്ള ഒരു മഹാനായ നേതാവിന്റെ വിശേഷണം ആയി ഇന്നും തുടരുന്നത് ജനാധിപത്യവാദികള്‍ക്ക് അരോചകം ആയി തോന്നുന്നു എങ്കില്‍ അവരോട് പൊറുക്കുക.
YOU WILL WIN FINALLY
ReplyDeleteBEST WISHES FOR YOU MOVEMENT...........
ReplyDeleteഅയിത്തജാതികൾ,അയ്യങ്കാളിയെ യാണ് യ്ജമാനൻ എന്നു വിളിക്കേണ്ടത്.അതിനാണ് ചരിത്രപരമായ നീതിയുള്ളത്.
ReplyDelete