Friday, October 5, 2012

ഹോംസ്‌കൂള്‍ 2012


കഴിഞ്ഞനൂറ്റാണ്ടുവരെ ജാതിനിയമഭരണഘടനയില്‍ സര്‍വ്വ മനുഷ്യാവകാശങ്ങളും നിഷേധിച്ചിരുന്ന ജനവിഭാഗമായിരുന്നു ദലിതര്‍. ഇവര്‍ക്ക് സമ്പത്തും അധികാരവും വിദ്യാഭ്യാസവും നിഷേധിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇന്ന് സാമൂഹികജനാധിപത്യഭരണസംവിധാനത്തിലാണ്.
 എങ്കിലും കഴിഞ്ഞ 60 വര്‍ഷം കഴിഞ്ഞിട്ടും ഈ ജനതയ്ക്ക് മറ്റുജനതയ്ക്ക് തുല്യം ഉയര്‍ച്ചയിലെത്തിചേരാന്‍ സാധിക്കാത്തത് മുന്‍കാല ദലിത് അവസ്ഥയ്ക്ക് മാറ്റമുണ്ടാകാത്തതിനാലാണ്.
ഒരു ജനതയുടെ സാമൂഹികഉയര്‍ച്ചയുടെ അളവുകോല്‍ ആ ജനത ആര്‍ജ്ജിക്കുന്ന വിദ്യാഭ്യാസത്തിന്റെ തോതനുസരിച്ചാണ്. അത്തരം നേട്ടം കൈവരിക്കാന്‍ ഭാഗീകമയിട്ടെ ഈ ജനതയ്ക്ക് ഇന്ന് കഴിഞ്ഞിട്ടുള്ളു. ഇന്ന് ലോകത്തെ തിരിച്ചറിയാന്‍ സാധിക്കുന്ന ഇംഗ്ലീഷ് ഭാഷ മനസിലാക്കുന്ന കാര്യത്തില്‍ ഈ ജനത വളരെ പിന്നോക്കമാണ്. ഇതിനെപരിഹരിച്ച് ഇംഗ്ലിഷ് ഭാഷ ദലിത് ഭവനങ്ങളില്‍ സമ്പൂര്‍ണ്ണമാക്കുക എന്നലക്ഷ്യം വെച്ച് കൊണ്ട് ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് ഹോംസ്‌കൂള്‍ 2012 ന് തുടക്കം കുറിക്കുന്നത്.
കേരളത്തിലെ വിദ്യഭ്യാസ സമ്പ്രദായത്തില്‍ പൊതുവെ സ്‌കൂള്‍ തലത്തില്‍ ഒന്നാം ഭാഷ മലയാളവും ഉപരിപഠനത്തിന് ഒന്നാം ഭാഷ ഇംഗ്ലീഷുമാണ്. അതുകൊണ്ടാണ് സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തീകരിച്ച് കോളേജിലെത്തുന്ന ദലിത് വിദ്യാര്‍ത്ഥികള്‍ ദയനീയമായി പരാജയപ്പെടുന്നത്. അതുപോലെ ഇന്ന് ലോകത്തെ കൂടുതല്‍ അടുത്തറിയാനും വിനിമയം നടത്താനും ഇംഗ്ലീഷ് ഭാഷ അത്യന്താപേക്ഷിതമാണ്.
ഇതിന് ഒരു പരിധിവരെ പരിഹാരം കാണാനാണ് ഹോംസ്‌കൂള്‍ പരിപാടിയിലൂടെ ഡി.എച്ച്.ആര്‍.എം ശ്രമിക്കുന്നത്. അത് എല്ലാ ദലിത് ഭവനങ്ങളിലും ഘട്ടം ഘട്ടമായി പൂര്‍ത്തീകരിക്കുന്നു. ഈ മഹത് സംരംഭം വിജയിപ്പിക്കുന്നതിന് എല്ലാജനാധിപത്യ വിശ്വസികളുടേയും പ്രോത്സാഹനം അത്യാവശ്യമാണ്.
ഹോംസ്‌കൂള്‍ 2012ലെ പ്രോഗ്രാം ഉദ്ഘാടനം ഒക്‌ടോബര്‍ 14ന് തിരുവനന്തപുരം തായ്‌നാട് ഹാളില്‍ രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ഗവ:ചീഫ് വിപ്പ് പി.സി ജോര്‍ജ് നിര്‍വഹിക്കുന്നു. അതോടൊപ്പം ദലിത് വിദ്യാത്ഥികള്‍ക്കു വേണ്ട ഇംഗ്ലീഷ് പഠനസഹായി പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നു. ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍  എല്ലാ ജനാധിപത്യവിശ്വാസികളേയും ക്ഷണിച്ചുകൊള്ളുന്നു. 


4 comments:

  1. നല്ലത്.കൃത്യമായ തുടർച്ച ഉണ്ടാകെന്റതുണ്ട്.

    ReplyDelete
  2. അഭിനന്ദനങ്ങള്‍ !!!! വിജയാശംസകള്‍ !!!

    ReplyDelete