കമ്യുണിസ്റ്റ് ഭരണകൂടവും മാധ്യമങ്ങളും ദലിതര്‍ ജനാധിപത്യം സംസാരിച്ച് തുടങ്ങിയപ്പോള്‍ നടത്തപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് കവി സംസാരിക്കുന്നു.....
വേട്ടക്കാര്‍ പറഞ്ഞു പരസ്‌പരം
"സീസണ്‍ മോശം"ഇരകളെ കിട്ടുന്നില്ല!
ഭരണ വേട്ടക്കാരും മാധ്യമവേട്ടക്കാരും
ഇരകളെ വീഴ്‌ത്തിയ ചരിത്ര രീതികള്‍
ആവര്‍ത്തിച്ചു വായിച്ചു.
മനുവിന്‍ വേട്ടയില്‍
ദലിതരെ വീഴ്‌ത്താന്‍ ആയിരം വഴികള്‍
മാര്‍ക്‌സിസ്‌റ്റ് വേട്ടക്കാര്‍ക്കോ ഏകവഴി.
പാര്‍ട്ടിയിലാക്കി
പട്ടിയെപ്പോലെ തളയ്‌ക്കുക.
ഇപ്പോള്‍ അതും തളര്‍ന്നു;
വേട്ടനടക്കുന്നില്ലല്ലോ!
ജനാധിപത്യം,നിയമം,
അംബേദ്‌ക്കര്‍,അയ്യന്‍കാളി
തിരിച്ചറിവിന്‍ മാര്‍ഗ്ഗം
ഇരകള്‍ നേടിയെടുത്തു!!
മനുവിന്‍ രക്തം മാര്‍ക്‌സിസ്റ്റായാല്‍
വേട്ടമറക്കണ മെന്നോ?
പാടില്ല അതു പാടില്ല.
നീതിമാനും വേട്ടക്കാരായ് മാറട്ടെ!?
ദലിതരെന്നും ഇരകളായിതുടരട്ടെ?
തത്തു.
No comments:
Post a Comment