തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയുമായ ബി ആര്‍ പി ഭാസ്‌ക്കര്‍ക്കെതിരായ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്‌താവനക്ക് സംഘപരിവാരത്തിന്റെ സ്വരമെന്ന് ഡി.എച്ച്.ആര്‍.എം ആരോപിച്ചു. വര്‍ക്കലകൊലപാതകമെന്ന് കളളകഥമെനഞ്ഞ്
ദലിതരെ വേട്ടയാടുന്നതിനെതിരെ രംഗത്തെതിയ ബി ആര്‍ പിക്കെതിരെ മാസങ്ങള്‍ക്കുമുമ്പ് ശിവസേന സംഘപരിവാര ശക്തികള്‍ നടത്തിയ പ്രസ്‌താവനയാണ് ഇപ്പോള്‍ ടി വി രാജേഷും ആവര്‍ത്തിക്കുന്നത്. ഡി.വൈ.എഫ്.ഐയില്‍ നിന്ന് ദലിതരും ആദിവാസികളും അകലുന്നെന്ന് കണ്ട് ദലിത് പ്രവര്‍ത്തകര്‍ക്കായി അഖിലേന്ത്യ തലത്തില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ നടത്തിയ ഡി വൈ എഫ് ഐ ഇപ്പോള്‍ സംഘപരിവാത്തിന്റെ വാദഗതികള്‍ പിന്തുടര്‍ന്ന് ദലിതരെ തീവ്രവാദികളാക്കി ചിത്രീകരിക്കുകയാണ്. ദലിതര്‍ക്കെതിരെ ശിവസേനക്കും ഡി.വൈ.എഫ്.ഐക്കും ഒരേ നിലപാടാകുന്നത് അവര്‍ എത്തിപ്പെട്ട രാഷ്ടീയ അപചയത്തിന് തെളിവാണ്‌്. സംഘപരിവാരവുമായി ചേര്‍ന്ന് ദലിതരെ വംശഹത്യചെയ്യുളള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബി.ആര്‍.പിയെ പോലുള്ള മനുഷ്യസ്‌നേഹികള്‍ക്കെതിരെ ഡി വൈ എഫ് ഐ പ്രതിഷേധവുമായി വരുന്നത്. ശിവസേനനോതാവ് ബാല്‍താക്കറെയുടെയും ടി വി രാജേഷിന്റെയും ശബ്ദം ഒന്നാകുന്നത് സാംസ്‌ക്കാരിക കേരളം ജാഗ്രതയോടെ കാണണം. ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മുവ്‌മെന്റ് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്ന് പ്രസ്‌താവിച്ച രാജേഷ് അദ്ദേഹത്തിന്റെ സ്ഥാനത്തോടും പൊതുപ്രവര്‍ത്തനത്തോടും മാന്യത പുലര്‍ത്തുന്നെങ്കില്‍ ഇത് തെളിയിക്കാന്‍ തയ്യാറാകണം. ഈക്കാലമത്രയും പൊതുപ്രവര്‍ത്തന രംഗത്തും മാധ്യമ രംഗത്തും നീതിയും സത്യസന്ധതയും പുലര്‍ത്തിയ ബി ആര്‍ പി ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം ജനാധിപത്യകേരളം ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും.
No comments:
Post a Comment