മടവൂര്‍: ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകനെ സി.പി.എമ്മിന്റെ ഗുണ്ടമര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. മടവൂര്‍ പഞ്ചായത്തിലെ പത്താംവാര്‍ഡില്‍ പാറശ്ശേരി വീട്ടില്‍ അജീഷ്(22) നെതിരെയാണ് സി.പി.എമ്മിന്റെ വധശ്രമം അരങ്ങേറിയത്. 2-ാം തീയതി ബുധനാഴ്ച
വൈകുന്നേരം നാലുമണിക്ക് പഴുവടി ജംഗ്ഷനില്‍ വെച്ച് ഡി.എച്ച്.ആര്‍.എ
വൈകുന്നേരം നാലുമണിക്ക് പഴുവടി ജംഗ്ഷനില്‍ വെച്ച് ഡി.എച്ച്.ആര്‍.എ
മ്മിന്റെ ബോധവല്‍ക്കരണ പ്രവര്‍ത്തനം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന അജീഷിനെ മര്‍ദ്ദിക്കണമെന്ന മുന്‍വിധിയോടെ ജംഗ്ഷനില്‍ കാത്തുനിന്ന സന്തോഷ് അജീഷിനെ അതിക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരായി ഇവിടങ്ങളില്‍ആരും മേലില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും മത്സരിക്കുന്നവര്‍ക്ക്ഇതൊരു പാഠമായിരിക്കണമെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു ഈ ക്രൂരമായമര്‍ദ്ദനമുറ അരങ്ങേറിയത്. മദ്യപിച്ചെത്തിയ സേന്താഷ് പോങ്ങനാട് സിംഗ് എന്നറിയപ്പെടുന്ന സാമില്‍ ഉടമയുടെ മകനും സി.പി.എം പ്രവര്‍ത്തകനുമാണ്. അജീഷിനെ മര്‍ദ്ദിച്ചവശനാക്കുക മാത്രമല്ല, ഡി.എച്ച്.ആര്‍.എം പ്രചരണജാഥയുടെ ഫഌക്‌സ്‌ബോര്‍ഡ്തകര്‍ക്കുകയും ചെയ്തു. മാരകമായി പരുക്കേറ്റ അജീഷിനെ കിളിമാനൂര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവത്തെ തുടര്‍ന്ന് പള്ളിക്കല്‍ എസ്.ഐയ്ക്കും കിളിമാനൂര്‍ സി.ഐയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മടവൂര്‍ പഞ്ചായത്തിലെഏഴാം വാര്‍ഡില്‍ഡി.എച്ച്.ആര്‍.എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അജീഷിനെ ഡിസംബര്‍ 20-നും ഇതേരീതിയില്‍ വധിക്കാന്‍ സി.പി.എംശ്രമിക്കുകയുണ്ടായി.അതിനെ തുടര്‍ന്ന് നല്‍കിയ പരാതികളെല്ലാംസി.പി.എം ലോക്കല്‍ കമ്മറ്റിയുടെ ഭീഷണിക്ക് വഴങ്ങി കിളിമാനൂര്‍സി.ഐ നാളിതുവരെ പ്രതിയെ പിടികൂടാന്‍ തയ്യാറായിട്ടില്ല. ഈസ്ഥിതി നിലനില്‍ക്കേയാണ് അജീഷിനെതിരെ വീണ്ടും വധശ്രമം അരങ്ങേറിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകനെ കൊലപ്പെടുത്താനുള്ള സി.പി.എം ശ്രമത്തിനെതിരെ ജനാധിപത്യ ബോധമുള്ള ജനങ്ങളും മനുഷ്യാവകാശസംഘടനകളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും എത്രയും പെട്ടെന്ന് വധശ്രമം നടത്തിയ സന്തോഷിനെ അറസ്റ്റു ചെയ്യണമെന്നും ഡി.എച്ച്.ആര്‍.എം ജില്ല
ഓര്‍ഗനൈസര്‍ സജിമോന്‍ ചേലയം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഫെബ്രുവരി 2 ചൊവ്വയല്ല ബുധനാണ്. തിരുത്തുമല്ലോ.
ReplyDelete