Friday, July 15, 2011
സി.പി.എം ദലിത് വേട്ടയ്‌ക്കെതിരെ ജാതിനീതി നിര്‍മ്മാര്‍ജ്ജനയാത്ര.
ഇലക്ഷനെ അഭിമുഖീകരിച്ച ദലിതരെ വേട്ടയാടുന്ന സി.പി.എം നയത്തിനെതിരെ വാമനാപുരം മണ്ഡലത്തില്‍ ഡി.എച്ച്.ആര്‍.എമ്മിന്റെ ആഭിമുഖ്യത്തില്‍ ജാതിനീതി നിര്‍മാര്‍ജ്ജനയാത്ര നടത്തുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എച്ച്.ആര്‍.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സെലീന പ്രക്കാനമാണ് പ്രതിഷേധ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. 2011 ജൂലൈ 15-ന് വെഞ്ഞാറമൂട് നിന്ന് ആരംഭിക്കുന്ന യാത്ര ജൂലൈ 25-ന് വാമനപുരം ജംഗ്ഷനില്‍ സമാപിക്കുന്നു. അറിവ് നേടാനും, സംഘടിക്കുവാനും, ഇലക്ഷന് മത്സരിക്കാനും പട്ടികജാതിവിഭാഗങ്ങള്‍ക്ക് കേരളത്തില്‍ സ്വാതന്ത്ര്യം അനുവദിക്കുക. ദലിതരുടെ ജനാധിപത്യ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന മുഴുവന്‍ ജാതിസഖാക്കളേയും പട്ടികജാതിസമുദായ പീഡനനിരോധന നിയമമനുസരിച്ച് അറസ്റ്റു ചെയ്യുക, പട്ടികജാതികോളനികളില്‍ നടമാടുന്ന കമ്മ്യൂണിസ്റ്റ് ജാതിഭീകരതയെ നിര്‍ത്തല്‍ ചെയ്യുക, കോളനികളില്‍ ഡി.എച്ച്.ആര്‍.എം ആയുധപരിശീലനമാണോ അതോ സാമൂഹ്യവിദ്യാഭ്യാസമാണോ പട്ടികവിഭാഗങ്ങള്‍ക്ക് നല്‍കുന്നതെന്ന് സര്‍ക്കാര്‍ അന്വേഷിക്കുക, മാര്‍ക്‌സിസ്റ്റ് കുപ്രചരണം ചെയ്ത തീവ്രവാദത്തിന്റെ സത്യാവസ്ഥ സര്‍ക്കാര്‍ പുറത്തു കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മണ്ഡലത്തില്‍ ഉടനീളം യാത്ര പര്യടനംനടത്തുന്നത്. ജാതിനീതി നിര്‍മ്മാര്‍ജ്ജനയാത്ര ഡി.എച്ച്.ആര്‍.എം സംസ്ഥാന സെക്രട്ടറി ദാസ്.കെ വര്‍ക്കല ഉദ്ഘാടനം ചെയ്യും. യാത്രാ സമാപന ദിനത്തില്‍ മണ്ഡലത്തില്‍ ഉടനീളം കഴിഞ്ഞ അഞ്ചു വര്‍ഷം സി.പി.എം നേതൃത്വത്തില്‍ നടത്തിയിട്ടുള്ള ദലിത് വേട്ടയുടെ പരാതികള്‍ സമാഹരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment