മണ്ഡലത്തിലെ വിവിധ കോളനികളില്‍ പര്യടനം നടത്തിയ യാത്രയ്ക്ക് വമ്പിച്ച സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്.
അറിവ് നേടാനും, സംഘടിക്കുവാനും, ഇലക്ഷന് മല്‍സരിക്കുവാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കുക, ഇലക്ഷനെ അഭിമുഖീകരിച്ച ദലിതരെ വേട്ടയാടുന്ന സി.പി.എം ജാതിനീതിയെ ഗവണ്‍മെന്റ് നിര്‍ത്തല്‍ ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാതിനീതി നിര്‍മാര്‍ജ്ജന യാത്ര മണ്ഡലത്തിലുടനീളം പര്യടനം നടത്തുന്നത്. നെടുംകൈത, തെള്ളിക്കല്‍ചാല്‍, ശാസ്താംനട, ചെമ്മണ്ണൂക്കുന്ന്, തേമ്പാംമൂട്, കുന്നുമുകള്‍, പുലയരുകുന്ന്, പാലാംകോണം, വട്ടപ്പാറ, കോട്ടവരമ്പ് എന്നീകോളനികളില്‍ വമ്പിച്ച വരവേല്‍പ്പാണ് യാത്രയ്ക്ക് ലഭിച്ചത്.
ദലിതരായിട്ടുള്ള കമ്മ്യൂണിസ്റ്റ് അണികളെ പാര്‍ട്ടിക്ക് പിടിച്ചുനിര്‍ത്താന്‍ വേണ്ടിമാത്രമാണ് ദലിതരുടെ പുറത്ത് തീവ്രവാദം ആരോപിച്ചത്. സാമൂഹ്യവിദ്യാഭ്യാസം നല്‍കുന്ന സംഘടനയുമായി അകന്നുനില്‍ക്കാന്‍ വേണ്ടിയുള്ള ഒരു ഗൂഢതന്ത്രം മാത്രമായിരുന്നു ദലിത് തീവ്രവാദത്തിന്റെ പിന്നില്‍. അതുകൊണ്ടുതന്നെയാണ് ഡി.എച്ച്.ആര്‍.എം തീവ്രവാദം തെളിയിക്കുന്നവര്‍ക്ക് പത്തുലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഇതുവരെയായിട്ടും ആ വെല്ലുവിളി ഏറ്റെടുക്കാന്‍ സി.പി.എം തയ്യാറാകാത്തതെന്ന് കോട്ടവരമ്പ് കോളനിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജാഥാക്യാപ്റ്റന്‍ സെലീനപ്രക്കാനം പറഞ്ഞു. ഇന്ന് മണ്ഡലത്തിന്റെ വെട്ടുംപള്ളി, വെള്ളരിക്കോണം, തത്തന്‍കോട്, നാഗച്ചേരി ജംഗ്ഷന്‍, ആനാട് ജംഗ്ഷന്‍, വടക്കേല, മൈലംമൂട്, ചുള്ളിമാനൂര്‍ ജംഗ്ഷന്‍, വടക്കേകോണം(കള്ളിയോട്), നെട്ടറക്കോണം, കൂപ്പ്, മണ്ണൂര്‍ക്കോണം,തുടങ്ങിയ മേഖലകളില്‍ പര്യടനം നടക്കും.
No comments:
Post a Comment