Monday, December 6, 2010

സ്വതന്ത്ര നാട്ടുവിശേഷം വാരിക ജനാധിപത്യ കലണ്ടര്‍ പ്രകാശനം.


ഡി.എച്ച്‌.ആര്‍.എമ്മിന്റെ മുഖപത്രമായ സ്വതന്ത്ര നാട്ടുവിശേഷം വാരിക ജനാധിപത്യകലണ്ടര്‍ ദേശീയമനുഷ്യാവകാശദിനമായ 10-12-2010,10 amന്‌ തിരുവനന്തപുരം പ്രസ്‌ക്ലബ്‌ ഹാളില്‍ പ്രകാശനം ചെയ്യൂന്നു.
പ്രകാശന കര്‍മ്മം പഠമ ധമ്മാചാരി:കുമ്പഴ
മുഖ്യ പ്രഭാഷണം:സെലീന പ്രക്കാനം
.
ആശംസ:ദാസ്‌.കെ.വര്‍ക്കല

Friday, November 12, 2010

ജാതിവ്യവസ്ഥ പുനഃസ്ഥാപിക്കാനുള്ള കമ്മ്യൂണിസ്റ്റുകാരുടെ ദലിത് വേട്ടയ്‌ക്കെതിരെ



DHRM അനിശ്ചികാല സമരംതുടങ്ങി

ജനാധിപത്യ വിശ്വാസികളെ ;

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ DHRMസ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി വിവിധ ജില്ലകളില്‍ വ്യാപകമായി മത്സരിച്ചിരുന്നു. ഇതില്‍ വിളറിപിടിച്ച ജാതിവാദികള്‍ CPM-ന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഇന്ന് വ്യാപകമായി ദലിത്ജനതയെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയായ് നിന്നവരേയും പിന്‍താങ്ങിയവരേയും വീടുകയറി ആക്രമിക്കുക, വഴിതടഞ്ഞ് മര്‍ദ്ദിക്കുക, വീടുകത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുക എന്നിങ്ങനെ നീളുന്നു ജാതിമേധാവികളുടെ ജനാധിപത്യത്തിലെ ജാതിനീതികള്‍.
പോര്‍വിളി നടത്തിയും കൊലവിളി നടത്തിയും മുന്നേറുന്ന ജാതിസഖാക്കളുടെ പീഡനപരമ്പര കൊല്ലം-ചിതറ മുതല്‍ തൃശൂര്‍-കൊരട്ടി വരെ അത് വ്യാപിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഒത്താശയോടുകൂടി പോലീസിന്റെ കണ്‍മുമ്പില്‍ വെച്ചാണ് മിക്ക ജാതീയപീഡനങ്ങളും അരങ്ങേറുന്നത്. അതുകൊണ്ട് പരാതിപ്പെടാനോ പ്രതിഷേധിക്കാനോ കഴിയാത്ത അവസ്ഥയിലാണ് മിക്ക ദലിത്‌കോളനിവാസികളും.
DHRM എട്ട് ജില്ലകളിലായി 1088 സ്ഥാനാര്‍ത്ഥികളെയാണ് ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. ഇവര്‍ നേടിയത് 60000-ന് പുറത്ത് പരമ്പരാഗത ദലിത് വോട്ടുകളാണ്. ഘടകകക്ഷികളായി ഇരുമുന്നണിയിലും നിലനില്‍ക്കുന്ന പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ നേടുന്നതിനേക്കാള്‍ കൂടുതലാണ് ഈ വോട്ടുകള്‍. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്ന കാലത്ത് വിവിധ പ്രദേശത്തെ ജാതി സഖാക്കളുടെ മര്‍ദ്ദനത്തിലും വധഭീഷണിയിലും പിന്തിരിക്കപ്പെട്ടവരും ഉദ്യോഗവൃന്ദത്തിന്റെ കുബുദ്ധിയില്‍ പിന്‍തള്ളപ്പെട്ടതുമായ ദലിത് സ്ഥാനാര്‍ത്ഥികള്‍ 2850 ആണ്. ഈ ജാതീയപീഡനങ്ങളെ അതിജീവിച്ച് മത്സരരംഗത്ത് എത്തിയവരാണ് 1088 DHRMസ്ഥാനാര്‍ത്ഥികള്‍. ഇവരാണ് മാര്‍ക്‌സിസ്റ്റ് ജാതിസഖാക്കളുടെ വേട്ടയ്ക്ക് ഇന്ന് ഇരയായിക്കൊണ്ടിരിക്കുന്നത്. കാരണം കഴിഞ്ഞ അമ്പെത്തെട്ട് വര്‍ഷക്കാലം ജാതിവ്യവസ്ഥ പുനഃസ്ഥാപിക്കാനുള്ള കമ്മ്യൂണിസ്റ്റ് ജാതിവാദികളുടെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ക്കാണ് DHRM സ്ഥാനാര്‍ത്ഥിത്വം മങ്ങലേല്‍പിച്ചത്. ആറു പതിറ്റാണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ടുതട്ടിപ്പിന് ഇരയായിരുന്ന ദലിതര്‍. ഈ ജനത ജനാധിപത്യം തിരിച്ചറിഞ്ഞ് 60000 വോട്ട് നേടി ഇന്ന്കരുത്ത് തെളിയിച്ചിരിക്കുന്നു. ദലിതരുടെ പൗരസ്വാതന്ത്ര്യം തകര്‍ത്ത് അവരെ ചണ്ഡാലസഖാക്കളാക്കി തങ്ങളുടെ കാല്‍ക്കീഴില്‍ എക്കാലവും നിലനിര്‍ത്താന്‍ വേണ്ടിയാണ് ജാതിസഖാക്കള്‍ ഇപ്പോള്‍ പ്രത്യക്ഷ ആക്രമണവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതിന് ഓരോ പ്രാദേശിക മേഖലകളിലും പാര്‍ട്ടിനേതൃത്വം തന്നെ നേരിട്ട് പട്ടികജാതി-വര്‍ഗ്ഗ പീഡനം നടത്തുന്നതില്‍ നിന്ന് ആ ജാതീയഭീകരത നമുക്ക് മനസ്സിലാകും.
കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന് DHRM ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നേടിയ വോട്ടാണ് ജാതിപാര്‍ട്ടികളുടെ ദലിത് പരമ്പരാഗത വോട്ടുകള്‍ക്ക് ഇളക്കം ഉണ്ടാക്കിയത്. ഇതിനെ മുളയില്‍ നുള്ളാനാണ് കമ്മ്യൂണിസ്റ്റ് ജാതിസര്‍ക്കാരും ജാതിമാധ്യമങ്ങളും പദ്ധതിയിട്ടത്. ഇതിന് ദലിത് തീവ്രവാദം കെട്ടിച്ചമച്ച് പട്ടികവിഭാഗക്കാര്‍ കൊള്ളക്കാരും കൊലപാതകികളുമാക്കി പൊതുസമൂഹത്തില്‍ നിന്ന് ദലിതരെ ഒറ്റപ്പെടുത്തി വംശഹത്യ ചെയ്യാനാണ് ശ്രമിച്ചത്. ഇതിനെ അതിജീവിച്ചാണ് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തെ നേരിട്ടതും കുത്തക ജാതിപ്പാര്‍ട്ടികളുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തിയതും.

ജനാധിപത്യവ്യവസ്ഥിതിയില്‍ ദലിതര്‍ക്ക് സംഘടിക്കാനും സംഘടനാ പ്രവര്‍ത്തനം ചെയ്യാനും ആത്മാഭിമാനികളായി ജീവിക്കുവാനും അവകാശമുണ്ട്. ഈ അവകാശത്തെ അടിച്ചമര്‍ത്തി ജാതിവ്യവസ്ഥ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ജനാധിപത്യ വിരുദ്ധരും രാജ്യദ്രോഹികളുമാണ്. ഇത്തരത്തില്‍ കേരളത്തില്‍ പരക്കെ പട്ടികജാതി വിഭാഗങ്ങള്‍ക്കും നേരെ ആക്രമണത്തിന് നേതൃത്വം നല്‍കുന്ന മുഴുവന്‍ ജാതിസഖാക്കളെയും അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് DHRM (ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ്)ന്റെ നേതൃത്വത്തില്‍ 8-11-2010 മുതല്‍ സെക്രട്ടറിയേറ്റ് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ജനാധിപത്യ വിശ്വാസികളുടേയും പിന്തുണയും സഹകരണവും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡനം നടത്തുന്ന ജാതിസഖാക്കളെ അറസ്റ്റുചെയ്യുക.

ദലിതരുടെ പൗരാവകാശം സംരക്ഷിക്കുക.

DHRM-ന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന സാമൂഹ്യവിരുദ്ധരെ അറസ്റ്റുചെയ്യുക.

DHRM പ്രവര്‍ത്തകരുടെമേല്‍ കള്ളക്കേസ് ചുമത്തുന്ന പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക.

പട്ടികജാതി-വര്‍ഗ്ഗക്കാരുടെ വായനാസ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തി തടസ്സപ്പെടുത്തുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസുകാര്‍ക്കെതിരെ നിയമ നടപടിയെടുക്കുക.

DHRM മുഖപത്രമായ സ്വതന്ത്രനാട്ടുവിശേഷം വാരികയുടെ വിതരണം തടസ്സപ്പെടുത്തുന്ന സാമൂഹ്യവിരുദ്ധര്‍ക്കെതിരേയും പോലീസുകാര്‍ക്കെതിരേയും നിയമനടപടിയെടുക്കുക.
കറുത്തവിപ്ലവ അഭിവാദനങ്ങളോടെ
06-11-2010
തിരുവനന്തപുരം വി.വി സെല്‍വരാജ്
(DHRMചെയര്‍മാന്‍)

Wednesday, September 29, 2010

ജനാധിപത്യം സംരക്ഷിക്കാന്‍.........!

1950മുതല്‍ ജാതിയാധിപത്യമല്ല നമ്മുടെ നാട്‌.
ജനാധിപത്യമാണ്‌ നമ്മുടെ രാജ്യം.

Monday, September 27, 2010

ഡി.എച്ച്‌.ആര്‍.എം നാലായിരത്തോളം സീറ്റുകളില്‍ ഒറ്റക്ക്‌ മല്‍സരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട്‌ ജില്ലകളില്‍ തദ്ദേശ തിരഞ്ഞടുപ്പില്‍ ദലിത്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ മൂവ്‌മെന്റ ഒറ്റക്ക്‌്‌ മല്‍സരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാണ്‌ ഡി.എച്ച്‌.ആര്‍.എം മല്‍സരിക്കുന്നത്‌. വിവിധ വാര്‍ഡുകളിലും ജില്ലാ പഞ്ചായത്ത്‌. ബ്ലോക്ക്‌്‌ ഡിവിഷനുകളിലാണ്‌ സംഘടന മല്‍സരിക്കുന്നത്‌. സംഘടനയുടെ ശക്തികേന്ദ്രമായ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ പാര്‍ലിമെന്റ്‌ മണ്ഡലമുള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍ മുഴുവന്‍ പഞ്ചായത്തുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. സംസ്ഥാന തിരഞ്ഞെടുപ്പ്‌ ചരിത്രത്തിലാദ്യമായാണ്‌ സംവരണസിറ്റില്ലലാതെ ഇത്രയധികം ദലിതര്‍ മല്‍സര രംഗത്തിറങ്ങുന്നത്‌. ഏട്ടുജില്ലകളിലെ നാന്നൂറ്‌ പഞ്ചായത്തുകളിലായി നാലായിരത്തിലധികം സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടും. സ്ഥാനാര്‍ത്ഥികളില്ലാത്തിടത്ത്‌ അതത്‌ ജില്ലാ സമിതികള്‍ ഉചിതമായ തീരുമാനമെടുക്കും. ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക എറണാകുളത്ത്‌ സംസ്ഥാന കമ്മിറ്റി പുറത്തിറക്കി.
കഴിഞ്ഞ പാര്‍ലിമെന്റ്‌ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ്‌ ദലിത്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌മൂവ്‌മെന്റ്‌ ആദ്യമായി തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തിറങ്ങിയത്‌. 2007ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍പറവൂരില്‍ തുടങ്ങിയ ദലിത്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനം കുറഞ്ഞവര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ ഭൂരിപക്ഷം കോളനികളിലും സജീവമായി. 2009 സെപ്‌തബറില്‍ നടന്ന വര്‍ക്കലിലെ കൊലപാതകവും കൊല്ലം കോടതിതീപിടുത്തമുള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകള്‍ സംഘടനക്ക്‌ നേരെ ചുമത്തി. ദലിത്‌ കോളനികളിലെ ഡി.എച്ച്‌.ആര്‍.എമ്മിന്റെ സ്വാധീനം തകര്‍ക്കാനാണ്‌ ദലത തീവ്രവാദംകെട്ടിചമച്ചതെന്ന്‌ ഡി.എച്ച്‌.ആര്‍.എം ആരോപിച്ചിരുന്നു.


ദാസ്‌ കെ വര്‍ക്കല
സെക്രട്ടറി
സംസ്ഥാന കമ്മിറ്റി
ദലിത്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ മൂവ്‌മെന്റ്‌
9645444084
www.blackvoice24.com
dhrmscblogspot.com
dhrmsc@gmail.com


Saturday, August 28, 2010

ദലിത്‌ കുഞ്ഞിനെപോലും തീവ്രവാദിയാക്കുന്നു
സലിനാ പ്രക്കാനം

സലിനാപ്രക്കാനാവുമായി അഭിമുഖം
ഡോള്‍ ന്യൂസ്‌.കോം
ഇവിടെ ക്ലിക്ക്‌ ചെയുക.

http://www.doolnews.com/interview-with-saleena-prakkanam.html

Sunday, August 22, 2010

--------------- മനുമനസ്‌----------------


കമ്യുണിസ്റ്റ്‌ ഭരണകൂടവും മാധ്യമങ്ങളും ദലിതര്‍ ജനാധിപത്യം സംസാരിച്ച്‌ തുടങ്ങിയപ്പോള്‍ നടത്തപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച്‌ കവി സംസാരിക്കുന്നു.....

വേട്ടക്കാര്‍ പറഞ്ഞു പരസ്‌പരം
"സീസണ്‍ മോശം"ഇരകളെ കിട്ടുന്നില്ല!
ഭരണ വേട്ടക്കാരും മാധ്യമവേട്ടക്കാരും
ഇരകളെ വീഴ്‌ത്തിയ ചരിത്ര രീതികള്‍
ആവര്‍ത്തിച്ചു വായിച്ചു.
മനുവിന്‍ വേട്ടയില്‍
ദലിതരെ വീഴ്‌ത്താന്‍ ആയിരം വഴികള്‍
മാര്‍ക്‌സിസ്‌റ്റ്‌ വേട്ടക്കാര്‍ക്കോ ഏകവഴി.
പാര്‍ട്ടിയിലാക്കി
പട്ടിയെപ്പോലെ തളയ്‌ക്കുക.
ഇപ്പോള്‍ അതും തളര്‍ന്നു;
വേട്ടനടക്കുന്നില്ലല്ലോ!
ജനാധിപത്യം,നിയമം,
അംബേദ്‌ക്കര്‍,അയ്യന്‍കാളി
തിരിച്ചറിവിന്‍ മാര്‍ഗ്ഗം
ഇരകള്‍ നേടിയെടുത്തു!!
മനുവിന്‍ രക്തം മാര്‍ക്‌സിസ്റ്റായാല്‍
വേട്ടമറക്കണ മെന്നോ?
പാടില്ല അതു പാടില്ല.
നീതിമാനും വേട്ടക്കാരായ്‌ മാറട്ടെ!?
ദലിതരെന്നും ഇരകളായിതുടരട്ടെ?

തത്തു.

Saturday, August 21, 2010

ഡി എച്ച്‌ ആര്‍ എമ്മിന്റെ മുഖപത്രമായ സ്വതന്ത്ര നാട്ടുവിശേഷം വാരികയുടെ മുഖപ്രസംഗങ്ങളില്‍ ഒന്ന്‌...
















Tuesday, August 17, 2010

ചെങ്ങറ സമര ഭൂമിയില്‍ നിന്ന് ഡി. എച് . ആ. എര്‍മ്മില്ലേക്ക്

Xncp-h-\-´-]pcw: km[p-P\ hntam-N\ ap¶-Wn-bpsS {]hÀ¯-\-§-fn \n¶pw sN§-d-k-ac kanXn sk{I-«dn Øm\¯v \n¶pw cmPn sh¨v ZenXv lyqa¬ ssdävkv aqhvsaân(-Un.-F-¨v.-BÀ.-Fw) kPoh {]hÀ¯-I-bm-Im³ Xocp-am-\n-¨-Xmbn Adn-bn-¡p-¶p. Ignª aq¶v hÀj-ambn sN§-d-bn \S-¡p¶ kacw kÀ¡m-cp-ambn D­m-¡n-b. [mc-W-bn ka-c-¡mÀ¡v ]«bw \ÂIn hcp¶ kml-N-cy-¯n kacw hnP-b-¯nsâ H¶mw L«w ]qÀ¯n-bm-¡n-bn-cn-¡p-¶p. ISp¯ ]oU-\-§Ä Gäp-hm§n Bbn-c-¡-W-¡n\v BZn-hm-kn-Ifpw ]«n-I-Pm-Xn-¡mcpw DÄs¸-sS-bpfvf IpSpw-_-§Ä \S-¯nb sFXn-lm-kn-I-amb kacw \ÂInb A\p-`-h-cm-jv{Sob ]mT-§-fmWv Xs¶ Un.-F-¨.-B-cv.-Fw-þsâ {]hÀ¯-\-§-fn-tebv¡v ASp-¸n-¨-Xv. ASn-¨-aÀ¯-s¸-«-h-tcmSpw Zen-X-tcmSpw PmXn-ta-[m-hn-Ifpw apJym-[mcm cmjv{Sob {]Øm-\-§fpw XpS-cp¶ Ah-K-W-\-bp-tSbpw NXn-bp-tSbpw {]Xn-^-e-\-am-bn-cp¶ sN§d ka-c-t¯m-SpÅ Ch-cpsS \ne-]mSv CXp-aq-e-amWv ZoÀL-Im-e-ambn kacw XpS-tc­n h¶-Xv. `qan In«n-b-Xp-sIm­v am{Xw ]cn-l-cn-¡m³ Ign-bp-¶-X-Ã- Zen-X-cpsS {]iv\-§Ä. Ah-cpsS Ah-Im-i-§fpw `qanbpw kwc-£n-¡m-\pÅ Adnhpw A[n-Im-c-hp-amWv Zen-XÀ¡v th­Xv kmaqly hnÚm-\-¯n-epsS tamN\w {]Jym-]n-¡p¶ Un.-F-¨v.-BÀ.-Fw-þ tNÀ¶v Zen-XÀ¡m-bpÅ {]t_m-[\ ¢mkp-IÄ¡v t\XrXzw \ÂIpw. IgnªIme-§-fn Zen-X-cpsS Ah-Imi ka-c-§Ä¡v BßmÀ°-amb ]n³Xp-W-\ÂInb kwL-S-\-Ifpw kmwkvIm-cnI {]hÀ¯-Icpw am[y-a-§fpw Zen-X-cpsS hnÚm\w t\Sm-\pÅ {]hÀ¯-\-¯n\v sFIy-ZmÀVyw {]Jym-]n-¡-W-sa¶v A`yÀ°n-¡p-¶p. ]{X-k-t½-f-\-¯n Un.-F-¨v.-BÀ.Fw tÌäv sk{I-«dn Zmkv.-sI.-hÀ¡-e, Un.-F-¨v.-BÀ.-Fw.-]-¯-\w-Xn« PnÃm HmÀK-ss\-kÀ aWvU-]-¡p¶v tkma³ F¶n-hÀ ]s¦-Sp-¯p.

F¶v,-kvt\-l-t¯msS

Xncp-h-\-´-]pcw

12-þ08-þ2010

skeo-\ {]¡m\w

Dr: B.R. Ambedkar speech in Parliment

Friday, August 6, 2010

ഡി വൈ എഫ്‌ ഐക്ക്‌ സംഘപരിവാരത്തിന്റെ ശബ്ദം ഡി.എച്ച്‌.ആര്‍.എം

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയുമായ ബി ആര്‍ പി ഭാസ്‌ക്കര്‍ക്കെതിരായ ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്‌താവനക്ക്‌ സംഘപരിവാരത്തിന്റെ സ്വരമെന്ന്‌ ഡി.എച്ച്‌.ആര്‍.എം ആരോപിച്ചു. വര്‍ക്കലകൊലപാതകമെന്ന്‌ കളളകഥമെനഞ്ഞ്‌
ദലിതരെ വേട്ടയാടുന്നതിനെതിരെ രംഗത്തെതിയ ബി ആര്‍ പിക്കെതിരെ മാസങ്ങള്‍ക്കുമുമ്പ്‌ ശിവസേന സംഘപരിവാര ശക്തികള്‍ നടത്തിയ പ്രസ്‌താവനയാണ്‌ ഇപ്പോള്‍ ടി വി രാജേഷും ആവര്‍ത്തിക്കുന്നത്‌. ഡി.വൈ.എഫ്‌.ഐയില്‍ നിന്ന്‌ ദലിതരും ആദിവാസികളും അകലുന്നെന്ന്‌ കണ്ട്‌ ദലിത്‌ പ്രവര്‍ത്തകര്‍ക്കായി അഖിലേന്ത്യ തലത്തില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ നടത്തിയ ഡി വൈ എഫ്‌ ഐ ഇപ്പോള്‍ സംഘപരിവാത്തിന്റെ വാദഗതികള്‍ പിന്തുടര്‍ന്ന്‌ ദലിതരെ തീവ്രവാദികളാക്കി ചിത്രീകരിക്കുകയാണ്‌. ദലിതര്‍ക്കെതിരെ ശിവസേനക്കും ഡി.വൈ.എഫ്‌.ഐക്കും ഒരേ നിലപാടാകുന്നത്‌ അവര്‍ എത്തിപ്പെട്ട രാഷ്ടീയ അപചയത്തിന്‌ തെളിവാണ്‌്‌. സംഘപരിവാരവുമായി ചേര്‍ന്ന്‌ ദലിതരെ വംശഹത്യചെയ്യുളള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ ബി.ആര്‍.പിയെ പോലുള്ള മനുഷ്യസ്‌നേഹികള്‍ക്കെതിരെ ഡി വൈ എഫ്‌ ഐ പ്രതിഷേധവുമായി വരുന്നത്‌. ശിവസേനനോതാവ്‌ ബാല്‍താക്കറെയുടെയും ടി വി രാജേഷിന്റെയും ശബ്ദം ഒന്നാകുന്നത്‌ സാംസ്‌ക്കാരിക കേരളം ജാഗ്രതയോടെ കാണണം. ദലിത്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ മുവ്‌മെന്റ്‌ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്ന്‌ പ്രസ്‌താവിച്ച രാജേഷ്‌ അദ്ദേഹത്തിന്റെ സ്ഥാനത്തോടും പൊതുപ്രവര്‍ത്തനത്തോടും മാന്യത പുലര്‍ത്തുന്നെങ്കില്‍ ഇത്‌ തെളിയിക്കാന്‍ തയ്യാറാകണം. ഈക്കാലമത്രയും പൊതുപ്രവര്‍ത്തന രംഗത്തും മാധ്യമ രംഗത്തും നീതിയും സത്യസന്ധതയും പുലര്‍ത്തിയ ബി ആര്‍ പി ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം ജനാധിപത്യകേരളം ചെറുത്ത്‌ തോല്‍പ്പിക്കുക തന്നെ ചെയ്യും.

Sunday, March 28, 2010

ഇടതുസര്‍ക്കാരിന്റെ ദലിത്‌ വേട്ടയില്‍ ജയില്‍വാസവും പീഡവുമനുഭവിച്ച ഡി.എച്ച്‌.ആര്‍.എം പ്രവര്‍ത്തകര്‍ക്ക്‌ സെക്രട്ടറിയേറ്റിനു മുന്നില്‍ നല്‍കിയ സ്വീകരണം ബി ആര്‍ പി ഭാസ്‌ക്കര്‍ അഷ്ടാംഗ വിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്നു

Monday, March 8, 2010





അടിമകളാകാന്‍ തയ്യാറാകാത്തവരെ
തീവ്രവാദിയാക്കുന്നു: ബി.ആര്‍.പി ഭാസ്‌ക്കര്‍

ഇടതു ഭരണവും മാധ്യമങ്ങളും വേട്ടയാടിയ ഡി.എച്ച്‌.ആര്‍.എം പ്രവര്‍ത്തകര്‍ക്ക്‌ ആവേശ്വജ്ജ്വല സീകരണം. സെക്രട്ടറിയേറ്റിനു മു്‌ന്നില്‍ ഒ്‌ത്തുകൂടിയ ആയിരങ്ങള്‍ തങ്ങളുടെ നേതാക്കളെ പാട്ടും മേളവുമായിട്ടാണ്‌ സ്വീകരിച്ചാനയിച്ചത്‌. രാവിലെ മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലെത്തിയ ആയിരകണക്കിന്‌ പ്രവര്‍ത്തകര്‍ ഒരു ഭരണ കൂട ഭീകരതക്കും തങ്ങളെ തകര്‍ക്കാന്‍ കഴിയ്യില്ലെന്ന്‌ പ്രഖ്യാപിക്കലായിരുന്നു ഈ ഒത്തുകൂടല്‍.
അടിമകളായിരിക്കാന്‍ കഴിയില്ലെന്നു പ്രഖ്യാപിക്കുന്നവരെ തീവ്രവാദികളാക്കി പീഡിപ്പിക്കുകയാണ്‌ ഇടതുസര്‍ക്കാരും ചെയ്യുന്നതെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്‌ക്കര്‍ പറഞ്ഞു.
വര്‍ക്കല സംഭവത്തില്‍ ജാമ്യം ലഭിച്ചു ജയില്‍ മോചിതരായ ഡി.എച്ച്‌.ആര്‍.എം പ്രവര്‍ത്തകര്‍ക്കു സെക്രട്ടറിയേറ്റിനു മുന്നില്‍ നല്‍കിയ സ്വീകരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലങ്ങളോളം ദലിതര്‍ രാഷ്ടീയ പാര്‍ട്ടികളുടെ അടിമകളായിരിക്കണം എന്നു വാശിപിടിക്കുന്നവരാണു ദലിതരുടെ സംഘടിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നത്‌. പതിറ്റാണ്ടുകളോളം അടിമകളായിരുന്നവര്‍ സംഘടിക്കുന്നതു പലരും ഭയക്കുന്നതിന്റെ തെളിവാണു ഡി.എച്ച്‌.ആര്‍.എമ്മിനെതിരെ ഉണ്ടായ ഗൂഢാലോചനയെന്നു ബി.ആര്‍.പി പറഞ്ഞു. ഭരണകുടം നടത്തുന്ന ഭീകരതകള്‍ മുഖ്യധാര മാധ്യമങ്ങള്‍ എത്രമൂടിവച്ചാലും പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.
പോലിസും മാധ്യമങ്ങളും `തീവ്രവാദ` വിളക്കായി പ്രചരിപ്പിച്ച അഷ്ടാംഗ വിളക്ക്‌ കൊളുത്തിയാണ്‌ ബി.ആര്‍.പി ഭാസ്‌ക്കര്‍ യോഗം ഉദ്‌ഘാടനം ചെയ്‌തത്‌നാടന്‍ പാട്ടുകളും മേളവുമായി സ്വീകരണത്തില്‍ ആയിരകണക്കിനു ഡി.എച്ച്‌.ആര്‍.എം പ്രവര്‍ത്തകരാണ്‌ പങ്കെടുത്തത്‌.
ഭീകരമായ പോലീസ്‌ മര്‍ദ്ദനത്തിനിരയായി ചികില്‍സയില്‍ കഴിയുന്ന ദക്ഷിണമേഖലാ ഓര്‍ഗനൈസര്‍ ദാസ്‌ കെ വര്‍ക്കല, സുധി, ചന്ദ്രശേഖരന്‍,ജയചന്ദ്രന്‍, സുമേഷ്‌ മധു എന്നിവര്‍ക്കാണു സ്വീകരണം നല്‍കിയത്‌