തിരുവനന്തപുരം: ജാതിനിയമവും സംസ്‌ക്കാരവും നമ്മുടെ രാജ്യത്ത് പാര്‍ശ്വവല്‍ക്കരിക്കപെട്ടിരിക്കുകയാണെന്ന് DHRM കുടുംബകൂട്ടായ്മയിലെ സന്ദേശത്തില്‍ ചെയര്‍മാന്‍ വി.വി.സെല്‍വരാജ് പറഞ്ഞു.
ഇന്ത്യാ രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതി ജനാതിപത്യമാണ്. ഈ നിയമത്തില്‍ ജീവിക്കുന്നവരാണ് മുഖ്യധാര ജനത. കഴിഞ്ഞ നൂറ്റാണ്ടുവരെ മറ്റു രാജ്യങ്ങള്‍ക്കുമുമ്പില്‍ ഇന്ത്യ അപമാനത്തിന്റെയും അന്ധവിശ്വാസത്തിന്റെയും രാഷ്ട്രമായിരുന്നു. ഇതിനുകാരണം ജാതിവ്യവസ്ഥയും ഭരണവുമായിരുന്നു. ആ ഭരണരീതി മാറാന്‍ ആയിരക്കണക്കിന് മനുഷ്യസ്‌നേഹികളുടെ കടിനാദ്ധ്വാനമുണ്ടായിരുന്നു. ഇന്നും ജാതിസംസ്‌ക്കാരത്തില്‍ ജീവിച്ച് നൂറ്റാണ്ടുകള്‍ പിന്നിലേയ്ക്ക് നമ്മുടെ രാജ്യത്തെ കൊണ്ടു ചെന്നെത്തിക്കുവാന്‍ ആഗ്രഹിക്കുന്നവരുണ്ട്. അവരെ ജനാധിപത്യ ചിന്തയില്‍ കൊണ്ടുവരാന്‍ ഓരോ DHRM പ്രവര്‍ത്തകരും പരിശ്രമിക്കണം. നൂറ്റാണ്ടുകള്‍ ജാതിനിയമം നമ്മുടെ നാട്ടില്‍ വിതറിയ ദുരന്തത്തേക്കള്‍ ഭീകരമാണ് സാമൂഹിക ജനാധിപത്യ ഇന്ത്യയില്‍ ജാതിമനോഭാവം തുടരുകഎന്നത്. നമ്മുടെ നാട് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് നാം ഓര്‍ക്കണം. അത് അജ്ഞാനികളായ ജാതിവാദികളാല്‍ കളങ്കപ്പെടാന്‍ നാം അനുവദിക്കരുതെന്ന് 2011 മെയ് മാസം 29-ാം തിയതി തിരുവനന്തപുരം മുരുക്കുംപുഴ സെന്റ്അഗസ്റ്റ്യന്‍ ഹൈസ്‌ക്കുള്‍ ഗ്രൗണ്ടില്‍ നടന്ന DHRM കുടുംബകൂട്ടായ്മയ്ക്ക് അദ്ധ്യക്ഷത വഹിച്ചുകൊണ്ട് വി.വി.സെല്‍വരാജ് ഓര്‍മപ്പെടുത്തി.
No comments:
Post a Comment