Thursday, November 3, 2011

ജാതിവിരുദ്ധ പോരാട്ടത്തിന്റെ സ്മരണകളുയര്‍ത്തി സെലീനപ്രക്കാനത്തിന്റെ മനുഷ്യനിര്‍മ്മിതീയാത്ര പ്രയാണം തുടങ്ങി.....


സിപിഎമ്മിന്റെ ദലിത് വേട്ടക്കും ആര്യവല്‍ക്കരണത്തിനുമെതിരെ ഡിഎച്ച് ആര്‍എം സംസ്ഥാന കമ്മിറ്റി അംഗം സെലീന പ്രക്കാനം നയിക്കുന്ന മനുഷ്യനിര്‍മ്മിതീയാത്ര പര്യടനം തുടങ്ങി. വെങ്ങാനൂരില്ലെ യജമാനന്‍ അയ്യങ്കാളിയുടെ മണ്ണില്‍ നിന്ന് ജാതിവിരുദ്ധ സമരത്തിന്റെ സ്മരണകളുയര്‍ത്തി ജാഥാ ലീഡര്‍ സെലീന പ്രക്കാനം പ്രയാണം ആരംഭിച്ചു.

നൂറുകണക്കിന് ഡിഎച്ച്ആര്‍എം കേഡര്‍മാരുടെ സാനിധ്യത്തില്‍ ഡിഎച്ച്ആര്‍എം സംസ്ഥാന സെക്രട്ടറി ദാസ് കെ വര്‍ക്കല ജാഥ ഉദ്ഘാടനം ചെയ്തു. ജാതിവിരുദ്ധ പോരാട്ടത്തിന്റെ ചരിത്രവും സ്മരണകളും കേരളം കുഴിച്ചുമൂടുകയാണെന്ന് ദാസ് കെ വര്‍ക്കല പറഞ്ഞു. ജാതിനീതി നടപ്പാക്കുന്ന വര്‍ണ്ണവെറിയന്‍മാരായ സഖാക്കളെയും സംഘപരിവാര ശക്തികളെയും തിരിച്ചറിയാന്‍ കാഴിയാത്തവിധം കാവിമയമായിരിക്കുകയാണെന്ന് ഇരുകൂട്ടരുമെന്ന് ദാസ് കെ വര്‍ക്കല ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടികാട്ടി. ബുദ്ധന്റെ ആശയങ്ങളെ പോലും കമ്മ്യൂണിസ്റ്റുകാര്‍ ഭയപ്പെടുകയാണ്. എല്ലാ അടിച്ചമര്‍ത്തലുകളെയും നേരിടാന്‍ നമ്മുടെ ഒത്തൊരുമക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും ഇന്ന് എട്ട് ജില്ലകളിലെ എല്ലാ ദലിത് കോളനികളിലും ഡിഎച്ച്ആര്‍എം സംഘടനാപ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നു. എന്നിട്ടും കള്ളകഥകള്‍ പ്രചരിപ്പിച്ച് സംഘടനയെ തകര്‍ക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ കേരളത്തിലല്ല ജീവിക്കുന്നത് എന്ന് കരുതേണ്ടിവരും. അത്രക്കും ക്രൂരമായ അക്രമണമാണ് നമ്മുടെ സഹോദരങ്ങള്‍ നേരിട്ടത്് എന്നിട്ടും അവസാനിപ്പിക്കാത്ത കറുത്ത തൊലികണ്ടാല്‍ സവര്‍ണ സഖാക്കള്‍ക്ക് കലിയിളകുകയാണ്. അവരുടെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കള്ളകേസെടുക്കുന്നു.

കറുത്തവനും വെളുത്തവനും രണ്ടുനീതി നടപ്പാക്കുന്ന സംസ്‌കാരമാണ് കേരളത്തില്ലിന്നുമെന്ന് ജാഥാപ്രയാണമാരംഭിച്ചുകൊണ്ട് സെലീന പ്രക്കാനം പറഞ്ഞു. പുരോഗമന പ്രസ്ഥാനങ്ങളെന്നും മേനിനടിക്കുന്നവരാണ്് കേരളത്തില്‍ വര്‍ണ്ണവെറിയും ജാതിനിയമവും നടപ്പാക്കുന്നത്. കേരളത്തിലെ ദലിതരും ആദിവാസികളുമുള്‍പ്പെടുന്ന പിന്നോക്ക ജനതയോട് സിപിഎം ചെയ്ത വഞ്ചനക്ക് ചരിത്രം കണക്കുചോദിക്കുമെന്നും സെലീന പ്രക്കാനം പറഞ്ഞു.

ജാതിവിരുദ്ധ പോരാട്ടം ശക്തിപെടുത്തികൊണ്ട് കേരളം മുഴുവന്‍ ജാതിവിരുദ്ധ സമിതികള്‍ രൂപികരിക്കുമെന്നും. വര്‍ണ്ണവെറിയന്‍മാരുടെയും ജാതി സഖാക്കളെയും സമൂഹം ഒറ്റപ്പെടുത്തുമെന്ന കാലം വരുമെന്നും സെലീനപ്രക്കാനം ചൂണ്ടികാട്ടി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മാത്രം സ്ത്രീകളുള്‍പ്പെടെ നൂറോളെം പ്രവര്‍ത്തകരാണ് സിപിഎമ്മിന്റെ അക്രമണത്തിനിരയായത്. തീവ്രവാദികളെന്ന് വിളിച്ചവര്‍ ഇപ്പോളള്‍ ഒന്നും മിണ്ടുന്നില്ല. വര്‍ണ്ണവെറിയന്‍മാരായ മാധ്യമപ്രവര്‍ത്തകരെ കൂട്ട് പിടിച്ച് വീണ്ടും കള്ളപ്രചരണത്തിനാണ് ഒരുങ്ങുന്നതെന്നു സെലീന പറഞ്ഞു.

നവംബര്‍ രണ്ടിന് യജമാനന്‍ അയങ്കാളിയുടെ മണ്ണില്‍ നിന്നാരംഭിച്ച് ജാഥ എട്ട് ജില്ലകളിലെ ദലിത് കോളനികളില്‍ പര്യടനം പൂര്‍ത്തിയാക്കി ജനുവരി 9ന് തൃശൂരില്‍ സമാപിക്കും.



Thursday, September 22, 2011

തീവ്രവാദം ദലിത് സംഘടനക്കുമേലെ കെട്ടിവച്ചത് സിപിഎം ഗൂഢാലോചന



തിരുവനന്തപുരം; ദലിത് തീവ്രവാദമെന്ന കളളകഥ ചുമത്തി ഇടതുസര്‍ക്കാര്‍ നടത്തിയ ദലിത് വേട്ടക്ക് രണ്ടാണ്ട് തികയുന്ന സെപ്തബര്‍ 23 ന് മാധ്യമ, ഭരണകൂട ഭീകരതാ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് ഡി എച്ച് ആര്‍ എം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ഈ ദിനത്തില്‍ ജാതിവിരുദ്ധ ജനകീയ സമിതികള്‍ രൂപികരിക്കും. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് 2009 സെപ്ത 21 മുതല്‍ ദലിത് വംശഹത്യക്ക് വേണ്ടി നടത്തിയ  ഗൂഢാലോചന 2009 ഡിസം 27 വരെയാണ് തുടര്‍ന്നത്. തീവ്രവാദത്തിന്റെ മറവില്‍ സിപിഎം നടത്തിയ  കോളനികളില്ലെ അക്രമം താല്‍ക്കാലികമായെങ്കിലും അവസാനിക്കുന്നത് 27 ന്് മാത്രമായിരുന്നു.
കോടതി കത്തിക്കല്‍ മുതല്‍ കൊലപാതകം വരെയുളള കള്ളകേസുകള്‍ സംഘടനാ നേതാക്കള്‍ക്കെതിരെ ചുമത്തിയത്. ക്രൂരമായ മര്‍ദ്ദനങ്ങളും കള്ളപ്രചരണങ്ങളും നടത്തി സംഘടനയെ ഇല്ലാതാക്കുനുള്ള ശ്രമമായിരുന്നു വര്‍ക്കല കൊലപാതകം കെട്ടിയേല്‍പ്പിച്ചതിനു പിന്നില്‍. സംഭവം കഴിഞ്ഞു രണ്ടുവര്‍ഷമായിട്ടും ഈ സംഭവത്തില്‍ യാതൊരു തെളിവുകളും ചുണ്ടികാട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്്  ആയിട്ടില്ല.
ദലിത് തീവ്രവാദം ആരോപിക്കാന്‍ ഉന്നയിച്ച കള്ളകേസുകളില്‍ ഏതെങ്കിലും ഒന്നില്‍ ഒരു തെളിവെങ്കിലും മാധ്യമങ്ങള്‍ വഴി പുറത്ത് വിട്ടാല്‍ സംഘടന പിരിച്ചുവിടുമെന്ന് ആവര്‍ത്തിക്കുന്നു.
ദലിത് തീവ്രവാദ സംഘടനായാണ് ഡി എച്ച് ആര്‍ എം എന്ന് പ്രചരണം നടത്തിയ പോലീസ് ഇപ്പോള്‍ നിശബ്ദപാലിക്കുന്നതും അന്ന് നടത്തിയ ഗൂഢാലോചനയുടെ തെളിവാണ്. പോലീസ് ദലിത് തീവ്രവാദത്തിന് തെളിവ് പുറത്ത് വിടണമെന്നാണ് ജനാധിപത്യ കേരളം ആവശ്യപ്പെടുന്നത് അതിന് യു. ഡി എഫ് .സര്‍ക്കാര്‍ തയ്യാറാകണം. ജാനധിപത്യത്തില്‍ ആരെയും കൊന്നൊടുക്കാന്‍ അനുവദിക്കരുത് അതിനാല്‍ സര്‍ക്കാര്‍ സത്യവസ്ഥ ജനങ്ങളെ അറിയിക്കണം.
സിപിഎം സംസ്ഥാന കമ്മിറ്റി അറിഞ്ഞ് കൊണ്ട് ആഭ്യന്തരമന്തിയുടെ ഗൂഢാലോചനയിലാണ് ദലിത് തീവ്രവാദ ആരോപണം കെട്ടിചമച്ചത്. ഡി എച്ച് ആര്‍ എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ വിളറിപ്പിടിക്കുന്നത് സിപിഎമ്മിനെയായതിനാലാണ് സിപിഎം ഭരണത്തില്‍ സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിനു ശേഷമാണ് സംഘടനയെ തീവ്രവാദ കഥകള്‍ പ്രചരിപ്പിച്ച് ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും, തദ്ദേശ തിരഞ്ഞെടുപ്പിലും അഞ്ച് ജിലകളില്‍ സാനിധ്യമറിയിച്ച് ഈ ഗൂഢാലോചനയെ തകര്‍ക്കാന്‍ സംഘടനക്ക് കഴിഞ്ഞു.
എന്നും കുത്തകയാക്കി വച്ചിരിക്കുന്ന ദലിത് വോട്ടുബാങ്ക് തകരുമെന്ന ഭീതിയില്‍ സിപിഎം ഇപ്പോള്‍ കള്ളപ്രചരണത്തിനൊപ്പം അക്രമവും അഴിച്ചുവിടുകയാണ്. ദലിത് സംഘടനാ പ്രവര്‍ത്തനത്തെ തടയാന്‍ സിപിഎം എത്രശ്രമിച്ചാലും ആവില്ലെന്ന തെളിവാണ് തീവ്രാവാദ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളികളഞ്ഞതെന്ന് ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ദാസ് കെ വര്‍ക്കല പ്രസ്താവനയില്‍ പറഞ്ഞു.



ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ്
സംസ്ഥാന സമിതി
സെക്രട്ടറി
ദാസ് കെ വര്‍ക്കല




Monday, September 12, 2011

ഡി.എച്ച്.ആര്‍.എം മാര്‍ച്ചിനു നേരെ ഡി.വൈ.എഫ്.ഐ ആക്രമണം ....


കിളിമാനൂര്‍: സമാധാനപരമായി നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനു നേരെ ഡി വൈ എഫ് ഐയുടെ ആക്രമണം. ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളകേസെടുക്കുന്നതില്‍ പ്രതിഷേധിച്ചും , ഡി എച്ച് ആര്‍ എം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടും പള്ളിക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനുനേരെയാണ് ഡിവൈഎഫ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പ്രകടനമായി നീങ്ങുന്നതിനിടെയായിരുന്നു കല്ലേറ് നടത്തിയത്. കല്ലേറില്‍ ഡി എച്ച് ആര്‍ എം ജില്ലാ ഓര്‍ഗനൈസര്‍ സജിമോന്‍ ചേലയം ഉള്‍പ്പെടെ പതിനാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടും. ഇവരെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
സമാധനപരമായി നടത്തിയ പ്രകടനത്തിനുനേരെ നടന്ന ആക്രമണത്തോടെ ഇവിടെ അക്രമം അഴിച്ചുവിടുന്നവര്‍ ആരാണെന്ന് പകല്‍വെളിച്ചത്തില്‍ വ്യക്തമായിരിക്കുകയാണ്. ജനാധിപത്യരീതിയില്‍ പ്രകടനം നടത്താന്‍ പോലും അനുവദിക്കാത്ത രീതിയില്‍ ജാതിവാദികളുടെ ഫാസിസമാണ് അരങ്ങേറിയതെന്ന് ഡി എച്ച് ആര്‍എം ജില്ലാ സമിതി പ്രസ്താവനയില്‍ പറഞ്ഞു. 
ദലിത് സംഘടനാ പ്രവര്‍ത്തനത്തെ അക്രമത്തിലൂടെയും കള്ളപ്രചരണത്തിലൂടെയും ഇല്ലാതാക്കാനാണ് ഈ ശക്തികള്‍ ശ്രമിക്കുന്നത്. ഇതിന്റെ തെളിവാണ് ഇന്ന് നടന്ന അക്രമ സംഭവങ്ങള്‍.  സ്ത്രീകളുള്‍പ്പെടെ നിരവധി പേരെ വളരെ ക്രൂരമായാണ് അക്രമികള്‍ നേരിട്ടത്.  അക്രമത്തിലൂടെ സംഘടനാപ്രവര്‍ത്തനം ഇല്ലാതാക്കാമെന്നത് ഡി വൈ എഫ് ഐ യുടെ വ്യാമോഹം മാത്രമാണ്. തീവ്രവാദമുള്‍പ്പെടെ കള്ളകഥകള്‍ പ്രചരിപ്പിച്ച് പരാജയപ്പെട്ടവര്‍ ഇപ്പോള്‍ ദലിതരെ കല്ലെറിഞ്ഞ് ഓടിക്കുകയാണ്. ജാതിവാദം അജണ്ടയാക്കിയ ഫാസിസ്റ്റുകളുടെ സ്വഭാവമാണ് ഡി വൈ എഫ് ഐ പിന്തുടരുന്നത്. സംസ്ഥാന സമിതി അംഗങ്ങളെയുള്‍പ്പെടെ മര്‍ദ്ദിച്ച ജാതിവാദികളുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലാ വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും( 13.11)
ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ ഈ  ക്രൂരതക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് ഡി എച്ച് ആര്‍ എം ജില്ലാ സമിതി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.


പോലിസ് സ്്‌റ്റേഷനിലേക്ക് നടന്ന മാര്‍്ച്ച് സംസ്ഥാന ചെയര്‍മാന്‍ വി വി സെല്‍വരാജ് ഉദ്ഘാടനം ചെയ്തു.

ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ഇന്ന് ഡി എച്ച് ആര്‍ എമ്മിന്റെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്






കിളിമാനൂര്‍: ദലിത് സംഘടനാ പ്രവര്‍ത്തകരെ വീടുകയറി അക്രമിച്ച പ്രതികളെ സംരക്ഷിക്കുകയും, ഡി എച്ച് ആര്‍ എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും ചെയ്യുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പോലീസ് സ്്‌റേറഷന്‍ ധര്‍ണ്ണയും മാര്‍ച്ചും നടത്തുമെന്ന് ഡി എച്ച് ആര്‍ എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. മടവൂരില്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന അക്രമങ്ങള്‍ ഡി എച്ച് ആര്‍ എമ്മിന്റെ പേരിലാണ് പോലീസ് കെട്ടിവയ്ക്കുന്നത്. നിരവധി ഡി എച്ച് ആര്‍ എം പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടിട്ടും പോലീസ് നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്നു. ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തിയവര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമം അനുസരിച്ച് നടപടിയെടുക്കുക. കള്ളക്കേസെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ ഇന്ന് (12.9) പള്ളിക്കല്‍ പോലീസ് സറ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നത്. ഡി എച്ച് ആര്‍ എമ്മിനെതിരെ കഴിഞ്ഞ കുറേ കാലമായി തുടരുന്ന കള്ള പ്രചരണം പൊളിഞ്ഞതോടെ വീണ്ടും പുതിയ നുണകളുമായി പോലീസും ചില സംഘടിത ശക്തികളും രംഗത്തിറങ്ങിയതിന്റെ തെളിവാണ് ഇവിടെ നടക്കുന്നത്. വര്‍ക്കല കൊലപാതക മുള്‍പ്പെടെ കള്ളകഥകള്‍ ഒരോന്നായി പൊളിയുകയും ദലിത് സംഘടന ശക്തിപ്രാപിക്കുകയും ചെയ്യുന്നതില്‍ വിളറിപൂണ്ട ശക്തികളാണ് ഇതിനു പിന്നില്‍. അക്രമം നടത്തുന്ന സാമൂഹ്യ വിരുദ്ധ ശക്തികളെ പിടികൂടാനും ദലിത് സംഘടനാപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പോലീസ് തയ്യാറാകണം. ദലിതര്‍ക്കെതിരെ നടക്കുന്ന സംഘടിതമായ കള്ള പ്രചരണങ്ങള്‍ക്കെതിരെയും അക്രമങ്ങള്‍ക്കെതിരെയും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് ഡി എച്ച് ആര്‍എം ജില്ലാ സമിതി അഭ്യര്‍ത്ഥിക്കുന്നു.






Thursday, August 18, 2011


യജമാനന്‍ അയ്യന്‍കാളിയുടെ 148-ാമത് ജന്മദിനവാര്‍ഷിക ദിനാഘോഷം. ആഗസ്റ്റ് 28 വരമൊഴി മഹോത്സവം.അറിവിന്റെ അക്ഷരലോകത്തേക്ക് ഇന്ത്യന്‍ജനത 'നമോ തത് ചിനതമ്' കുറിക്കുന്നു.


ജനാധിപത്യ വിശ്വാസികളെ.....................
മനുഷ്യരെ വസ്ത്രമുടുക്കാനോ, പൊതുവഴിയില്‍ സഞ്ചരിക്കാനോ, ദാഹനീര് കുടിക്കാനോ അനുവദിക്കാത്ത നിയമരീതിയായിരുന്നു കഴിഞ്ഞനൂറ്റാണ്ടുവരെ നമ്മുടെ രാജ്യത്ത്. ഇത്തരത്തില്‍ ഇന്ത്യാക്കാരെ കീഴ്ജാതിക്കാരാക്കിയും, അയിത്തക്കാരാക്കിയും അടിമകളുമാക്കി എല്ലാ മനുഷ്യാവകാശങ്ങളും നിരോധിച്ചിരുന്നത് വിദേശികളായ ആര്യന്‍മാരായിരുന്നു. അവരാണ് ഈ രാജ്യത്ത് ജാതിവ്യവസ്ഥ സൃഷ്ടിച്ചത്. അത്തരത്തില്‍ ജാതിസംസ്‌കാരത്തില്‍ സാമൂഹ്യ അധികാരം ബ്രാഹ്മണര്‍ക്കും രാഷ്ട്രീയ അധികാരം ക്ഷത്രിയര്‍ക്കും എന്ന ഭരണരീതിയാണ് ഇവിടെ ആര്യന്‍മാര്‍ പിന്‍തുടര്‍ന്നിരുന്നത്. ലോകസമൂഹമായി കഴിവും കാര്യശേഷിയും പ്രകടിപ്പിക്കാനോ, പൊരുത്തപ്പെടാനോ പ്രാപ്തിയില്ലാത്തവരായിരുന്നു ആര്യന്‍മാര്‍. അതുകൊണ്ടാണ് തദ്ദേശവാസികളായ ഇന്ത്യാക്കാര്‍ക്ക് അധികാരവും ഭൂമിയും സമ്പത്തും വിദ്യാഭ്യാസവും നിയമംമൂലം ആര്യന്‍മാര്‍ക്ക് നിരോധിക്കേണ്ട ഗതികേട് വന്നുചേര്‍ന്നത്. ഈ നിരോധനങ്ങളെ എല്ലാം ലംഘിച്ചും, ചോദ്യം ചെയ്തുമാണ് യജമാനന്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലാദ്യമായി മനുഷ്യാവകാശ സമരങ്ങള്‍ നടന്നത്. ജാതിഭരണക്കാര്‍ക്കെതിരെ യജമാനന്‍ നടത്തിയ നിരവധി കലാപങ്ങളില്‍ ചാലിയാര്‍ തെരുവ് കലാപവും, വില്ലുവണ്ടി സമരവും, അക്ഷരസമരവും, മാറുമറയ്ക്കല്‍ കലാപവും മനുഷ്യ-സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രത്തില്‍ ഇന്നും ജ്വലിച്ച് നില്‍ക്കുന്നു. 'സ്വാതന്ത്ര്യം അനുഭവിക്കുമ്പോള്‍ മാത്രമേ നാം സ്വതന്ത്രര്‍ എന്ന് കരുതാവൂ' എന്ന ബുദ്ധദര്‍ശനമാണ് 1863 ആഗസ്റ്റ് 28-ന് വെങ്ങാനൂരില്‍ പിറന്ന യജമാനന്‍ അയ്യന്‍കാളിയുടെ ജീവിതാന്ത്യം വരെയുള്ള കലാപങ്ങളില്‍ നമുക്ക് കാണുവാന്‍ കഴിയുന്നത്. ഇന്ന് നമ്മുടെ രാജ്യം സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന അടിസ്ഥാനതത്വത്തിലെ ഭരണക്രമത്തിലാണ്. ഈ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച് വീണ്ടും ജാതിവ്യവസ്ഥ സ്ഥാപിക്കാന്‍ ജാതിവാദികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണിത്. അതിന് ഉദാഹരണമാണ് ഉടുതുണി അഴിച്ചുമാറ്റി, മാറിനുവരെ നികുതി ചുമത്തിയ പഴയഭ്രാന്തന്‍ ജാതിരാജാക്കന്‍മാരെ പ്രജാസ്‌നേഹികളാണെന്ന് പ്രകീര്‍ത്തിക്കുന്നത്. ഇതില്‍ നിന്നും ജാതിവാദികള്‍ ജനാധിപത്യ വ്യവസ്ഥയെ എന്തുമാത്രം വെറുക്കുന്നൂവെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും.
ഈ ഘട്ടത്തിലാണ് യജമാനന്‍ അയ്യന്‍കാളിയുടെ 148-ാമത് ജന്മവാര്‍ഷികദിനം കടന്നുപോകുന്നത്. ആ മഹാദിനം ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (DHRM) വരമൊഴി മഹോത്സവമായി കൊണ്ടാടുകയാണ്. നളന്ദയും, തക്ഷശിലയും, കാന്തള്ളൂരും തുടങ്ങിയ ലോകോത്തര സര്‍വ്വകലാശാലകള്‍ ഒരു കാലത്ത് ലോകജനത്തിന് അറിവ് പകര്‍ന്ന നാവായിരുന്നു. അക്കാലത്ത് അറിവിനെ വന്ദിക്കുക എന്ന 'നമോ തത് ചിനതമ്' ആയിരുന്നു അക്ഷരലോകത്ത് കടക്കുന്ന ഇന്ത്യാക്കാരുടെ ആദ്യവരമൊഴി. ആ വാക്യമെഴുതി പുത്തന്‍തലമുറ 2011 ആഗസ്റ്റ് 28 വൈകുന്നേരം 4.30-ന് അറിവിന്റെ ലോകത്തേയ്ക്ക് കടക്കുന്നു. തദവസരത്തില്‍ പ്രമുഖ ചരിത്രകാരന്‍ ദലിത്ബന്ധു എന്‍.കെ ജോസിന്റെ 124-ാം ചരിത്രപുസ്തകം 'ബുദ്ധധമ്മം കേരളത്തില്‍' പ്രകാശനം ചെയ്യുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വരമൊഴി മഹോത്സവത്തിലും യജമാനന്‍ അയ്യന്‍കാളിയുടെ പിറവിദിനാഘോഷത്തിലും രാവുത്സവത്തലും പങ്കെടുക്കുന്നതിനായി എല്ലാ ജനാധിപത്യിശ്വാസികളെയും തിരുവനന്തപുരം, വര്‍ക്കല, ചെറുന്നിയൂര്‍ വെന്നിക്കോട് മിനിസറ്റേഡിയത്തിലേയ്ക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു.


എന്ന്
കറുത്ത വിപ്ലവ അഭിവാദനങ്ങളോടെ


ഷൈജു മുണ്ടയ്ക്കല്‍
(കണ്‍വീനര്‍, വരമൊഴി മഹോത്സവ ആഘോഷ കമ്മറ്റി)

Wednesday, July 20, 2011

വാമനാപുരം മണ്ഡലത്തില്‍ സെലീനപ്രക്കാനം നയിക്കുന്ന യാത്ര മൂന്ന് ദിവസം പിന്നിട്ടു.

മണ്ഡലത്തിലെ വിവിധ കോളനികളില്‍ പര്യടനം നടത്തിയ യാത്രയ്ക്ക് വമ്പിച്ച സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്.
അറിവ് നേടാനും, സംഘടിക്കുവാനും, ഇലക്ഷന് മല്‍സരിക്കുവാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കുക, ഇലക്ഷനെ അഭിമുഖീകരിച്ച ദലിതരെ വേട്ടയാടുന്ന സി.പി.എം ജാതിനീതിയെ ഗവണ്‍മെന്റ് നിര്‍ത്തല്‍ ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാതിനീതി നിര്‍മാര്‍ജ്ജന യാത്ര മണ്ഡലത്തിലുടനീളം പര്യടനം നടത്തുന്നത്. നെടുംകൈത, തെള്ളിക്കല്‍ചാല്‍, ശാസ്താംനട, ചെമ്മണ്ണൂക്കുന്ന്, തേമ്പാംമൂട്, കുന്നുമുകള്‍, പുലയരുകുന്ന്, പാലാംകോണം, വട്ടപ്പാറ, കോട്ടവരമ്പ് എന്നീകോളനികളില്‍ വമ്പിച്ച വരവേല്‍പ്പാണ് യാത്രയ്ക്ക് ലഭിച്ചത്.
ദലിതരായിട്ടുള്ള കമ്മ്യൂണിസ്റ്റ് അണികളെ പാര്‍ട്ടിക്ക് പിടിച്ചുനിര്‍ത്താന്‍ വേണ്ടിമാത്രമാണ് ദലിതരുടെ പുറത്ത് തീവ്രവാദം ആരോപിച്ചത്. സാമൂഹ്യവിദ്യാഭ്യാസം നല്‍കുന്ന സംഘടനയുമായി അകന്നുനില്‍ക്കാന്‍ വേണ്ടിയുള്ള ഒരു ഗൂഢതന്ത്രം മാത്രമായിരുന്നു ദലിത് തീവ്രവാദത്തിന്റെ പിന്നില്‍. അതുകൊണ്ടുതന്നെയാണ് ഡി.എച്ച്.ആര്‍.എം തീവ്രവാദം തെളിയിക്കുന്നവര്‍ക്ക് പത്തുലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഇതുവരെയായിട്ടും ആ വെല്ലുവിളി ഏറ്റെടുക്കാന്‍ സി.പി.എം തയ്യാറാകാത്തതെന്ന് കോട്ടവരമ്പ് കോളനിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജാഥാക്യാപ്റ്റന്‍ സെലീനപ്രക്കാനം പറഞ്ഞു. ഇന്ന് മണ്ഡലത്തിന്റെ വെട്ടുംപള്ളി, വെള്ളരിക്കോണം, തത്തന്‍കോട്, നാഗച്ചേരി ജംഗ്ഷന്‍, ആനാട് ജംഗ്ഷന്‍, വടക്കേല, മൈലംമൂട്, ചുള്ളിമാനൂര്‍ ജംഗ്ഷന്‍, വടക്കേകോണം(കള്ളിയോട്), നെട്ടറക്കോണം, കൂപ്പ്, മണ്ണൂര്‍ക്കോണം,തുടങ്ങിയ മേഖലകളില്‍ പര്യടനം നടക്കും.

Friday, July 15, 2011

സി.പി.എം ദലിത് വേട്ടയ്‌ക്കെതിരെ ജാതിനീതി നിര്‍മ്മാര്‍ജ്ജനയാത്ര.

ഇലക്ഷനെ അഭിമുഖീകരിച്ച ദലിതരെ വേട്ടയാടുന്ന സി.പി.എം നയത്തിനെതിരെ വാമനാപുരം മണ്ഡലത്തില്‍ ഡി.എച്ച്.ആര്‍.എമ്മിന്റെ ആഭിമുഖ്യത്തില്‍ ജാതിനീതി നിര്‍മാര്‍ജ്ജനയാത്ര നടത്തുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എച്ച്.ആര്‍.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സെലീന പ്രക്കാനമാണ് പ്രതിഷേധ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. 2011 ജൂലൈ 15-ന് വെഞ്ഞാറമൂട് നിന്ന് ആരംഭിക്കുന്ന യാത്ര ജൂലൈ 25-ന് വാമനപുരം ജംഗ്ഷനില്‍ സമാപിക്കുന്നു. അറിവ് നേടാനും, സംഘടിക്കുവാനും, ഇലക്ഷന് മത്സരിക്കാനും പട്ടികജാതിവിഭാഗങ്ങള്‍ക്ക് കേരളത്തില്‍ സ്വാതന്ത്ര്യം അനുവദിക്കുക. ദലിതരുടെ ജനാധിപത്യ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന മുഴുവന്‍ ജാതിസഖാക്കളേയും പട്ടികജാതിസമുദായ പീഡനനിരോധന നിയമമനുസരിച്ച് അറസ്റ്റു ചെയ്യുക, പട്ടികജാതികോളനികളില്‍ നടമാടുന്ന കമ്മ്യൂണിസ്റ്റ് ജാതിഭീകരതയെ നിര്‍ത്തല്‍ ചെയ്യുക, കോളനികളില്‍ ഡി.എച്ച്.ആര്‍.എം ആയുധപരിശീലനമാണോ അതോ സാമൂഹ്യവിദ്യാഭ്യാസമാണോ പട്ടികവിഭാഗങ്ങള്‍ക്ക് നല്‍കുന്നതെന്ന് സര്‍ക്കാര്‍ അന്വേഷിക്കുക, മാര്‍ക്‌സിസ്റ്റ് കുപ്രചരണം ചെയ്ത തീവ്രവാദത്തിന്റെ സത്യാവസ്ഥ സര്‍ക്കാര്‍ പുറത്തു കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മണ്ഡലത്തില്‍ ഉടനീളം യാത്ര പര്യടനംനടത്തുന്നത്. ജാതിനീതി നിര്‍മ്മാര്‍ജ്ജനയാത്ര ഡി.എച്ച്.ആര്‍.എം സംസ്ഥാന സെക്രട്ടറി ദാസ്.കെ വര്‍ക്കല ഉദ്ഘാടനം ചെയ്യും. യാത്രാ സമാപന ദിനത്തില്‍ മണ്ഡലത്തില്‍ ഉടനീളം കഴിഞ്ഞ അഞ്ചു വര്‍ഷം സി.പി.എം നേതൃത്വത്തില്‍ നടത്തിയിട്ടുള്ള ദലിത് വേട്ടയുടെ പരാതികള്‍ സമാഹരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.

Tuesday, July 12, 2011

ഡി.എച്ച്.ആര്‍.എം പ്രതിഷേധിച്ചു.

വാമനപുരം: വാമനപുരം മണ്ഡലത്തില്‍ പട്ടികജാതി കോളനികളില്‍ വ്യാപകമായി CPM നടത്തുന്ന ദലിത് വേട്ടയ്‌ക്കെതിരെ ഡി.എച്ച്.ആര്‍.എം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. 10-7-2011 ഞായറാഴ്ച ആനച്ചല്‍ ചെന്നൂര്‍ വീട്ടില്‍ ദലിത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ കമ്മ്യൂണിസ്റ്റ് ആക്രമണത്തില്‍ മണ്ഡപംകുന്നില്‍ ഷീബ, കുന്നുംപുറത്ത് വസന്ത, കോടാലിക്കുഴി സുഗന്ധി, പട്ടാഴിവിള ബിജു, മുരളി വിലാസത്തില്‍ മുരളി, മണ്ഡപംകുന്ന് രാഘവന്‍, പൂവക്കാട് രതീഷ്, ചെന്നൂര്‍ വീട്ടില്‍ സനോജ്, ആക്കുടി രഘുകുമാര്‍ എന്നിവര്‍ക്ക് മരകമായി പരിക്കേറ്റു. ഇവരിപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഡി.എച്ച്.ആര്‍.എം വാളന്റിയര്‍മാരുടെ കുടുംബയോഗത്തിനുനേരെയാണ് യാതൊരു മുന്നറിപ്പുമില്ലാതെ സി.പി.എം ആക്രമണം നടത്തിയത്. ആനച്ചല്‍ ലക്ഷംവീടിനു സമീപമുള്ള കൊച്ചുകള്ളന്‍ എന്ന സഖാവ് ബാബൂരാജ്, സഖാവ് സുമേഷ്, സഖാവ് സുജിത്ത്, സഖാവ് ആനച്ചല്‍ സുരേഷ്, സഖാവ് അനീഷ്, സഖാവ് കളമച്ചല്‍ സിനു. കിടാത്തന്‍ എന്ന വലിയകണിച്ചോടിലെ സഖാവ് രഞ്ജു, കറണ്ട് വിജയന്‍ എന്ന സഖാവ് മടവൂര്‍ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള പട്ടികജാതി കുടുംബയോഗത്തില്‍ വീടുതകര്‍ത്ത് ആക്രമണം നടത്തിയത്. ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും യാതൊരു നിയമനടപടിയും കൈക്കൊള്ളാന്‍ പോലീസിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായില്ല.
എക്കാലത്തേയും വോട്ടുബാങ്കായിരുന്ന പട്ടികവിഭാഗക്കാര്‍ പാര്‍ട്ടി വിട്ട് ദലിത് സ്ഥാനാര്‍ത്ഥിക്ക് വോട്ടു നല്‍കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതു മുതല്‍ ഈ മണ്ഡലത്തില്‍ ഇത്തരം ജാതിവേട്ട സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പതിവാണ്. ജാതിവ്യവസ്ഥ പുനഃസൃഷ്ടിച്ച് ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കുവാനുള്ള സി.പി.എമ്മിന്റെ പദ്ധതി തകര്‍ക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് ജില്ലാകമ്മിറ്റി അഭ്യര്‍ത്ഥിച്ചു.സാമുദായിക പീഡകരെ ജയിലിലടയ്ക്കുമെന്ന് ഉത്തരവിറക്കുന്ന സമയത്ത് അത് പ്രാവര്‍ത്തികമാക്കാന്‍ മുന്നോട്ട് വരണം. ഡി.എച്ച്.ആര്‍.എമ്മിന്റെ നേതൃത്വത്തില്‍ ജാതീയതയ്‌ക്കെതിരെ മണ്ഡലത്തില്‍ വ്യാപകമായി പ്രതിഷധ സമരവുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ ഓര്‍ഗനൈസര്‍ സജിമോന്‍ ചേലയം പറഞ്ഞു. പ്രശാന്ത് കോളിയൂര്‍, സുചിത്ര.സി.എസ്, തറട്ട രാജീവ്, വാമനപുരം അശോകന്‍, മനോജ് പൂവക്കാട് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Monday, June 13, 2011

ഇത് രണ്ടാം വരവ് :ദാസ്.കെ.വര്‍ക്കല


തിരുവനന്തപുരം: ജാതി ഭരണക്കാരുടെ അടിച്ചമര്‍ത്തല്‍ അതിജീവിച്ച് DHRM കുടുംബകൂട്ടായ്മയ്ക്ക് എത്തിചേര്‍ന്ന ഓരോ കുടുംബങ്ങളോടും നന്ദി ഉണ്ടെന്ന് ദലിത് തീവ്രവാദം കെട്ടിവച്ച് കമ്മ്യൂണിസ്റ്റ് ജാതിഭീകരര്‍ വേട്ടയാടിയ ദാസ്.കെ.വര്‍ക്കല പറഞ്ഞു. 
സാമൂഹിക വിദ്യാഭ്യാസത്തിലൂടെ ദലിതരെ ജനാധിപത്യവ്യവസ്ഥിതിയില്‍ എത്തിചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നമുക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധതരം മനുഷ്യാവകാശലംഘനങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നു. ജാതിവ്യവസ്ഥ കൈവിട്ടാല്‍ അവര്‍ക്ക് അധികാരവും ആഢ്യത്ത്വവും നഷ്ടപെടും എന്നവര്‍ ഭയക്കുന്നു. കമ്മ്യൂണിസ്റ്റ് ആശയമായാലും മറ്റേതെങ്കിലും തത്വമായാലും അതിന്റെ മറവില്‍ ജാതിസംസ്‌ക്കാരം തിരികെ കൊണ്ടുവരാന്‍ ആരെയും നാം അനുവദിക്കരുത്. അതില്‍ നാം എപ്പോഴും ജാഗരൂകരായിരിക്കണം. ദലിതരുടെ മോചനവും രാജ്യത്തിന്റെ ഭാവിയും നിലനില്‍ക്കുന്നത് ജനാധിപത്യത്തിലാണ്. ജാതിസംസ്‌ക്കാരത്തെ നിരാകരിക്കുന്നവരെ വംശഹത്യ ചെയ്യുന്ന അപരിഷ്‌കൃതരുടെ രീതി നമ്മുടെ നാട്ടില്‍ നടക്കില്ലാ എന്നതിന് തെളിവാണ് ഈ ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ആയിരക്കണക്കിനാളുകള്‍. ഇത് ജാതിവാദികള്‍ക്ക് ഒരു താക്കീതാണ് എന്ന് ദാസ്.കെ.വര്‍ക്കല കൂട്ടിചേര്‍ത്തു.



മുഖ്യധാര ജനത ജനാധിപത്യവിശ്വാസികള്‍ വി.വി.സെല്‍വരാജ്


തിരുവനന്തപുരം: ജാതിനിയമവും സംസ്‌ക്കാരവും നമ്മുടെ രാജ്യത്ത് പാര്‍ശ്വവല്‍ക്കരിക്കപെട്ടിരിക്കുകയാണെന്ന്  DHRM കുടുംബകൂട്ടായ്മയിലെ സന്ദേശത്തില്‍ ചെയര്‍മാന്‍ വി.വി.സെല്‍വരാജ് പറഞ്ഞു.
ഇന്ത്യാ രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതി ജനാതിപത്യമാണ്. ഈ നിയമത്തില്‍ ജീവിക്കുന്നവരാണ് മുഖ്യധാര ജനത. കഴിഞ്ഞ നൂറ്റാണ്ടുവരെ മറ്റു രാജ്യങ്ങള്‍ക്കുമുമ്പില്‍ ഇന്ത്യ അപമാനത്തിന്റെയും അന്ധവിശ്വാസത്തിന്റെയും രാഷ്ട്രമായിരുന്നു.  ഇതിനുകാരണം ജാതിവ്യവസ്ഥയും ഭരണവുമായിരുന്നു. ആ ഭരണരീതി മാറാന്‍ ആയിരക്കണക്കിന് മനുഷ്യസ്‌നേഹികളുടെ കടിനാദ്ധ്വാനമുണ്ടായിരുന്നു. ഇന്നും ജാതിസംസ്‌ക്കാരത്തില്‍ ജീവിച്ച് നൂറ്റാണ്ടുകള്‍ പിന്നിലേയ്ക്ക് നമ്മുടെ രാജ്യത്തെ കൊണ്ടു ചെന്നെത്തിക്കുവാന്‍ ആഗ്രഹിക്കുന്നവരുണ്ട്. അവരെ ജനാധിപത്യ ചിന്തയില്‍ കൊണ്ടുവരാന്‍ ഓരോ DHRM പ്രവര്‍ത്തകരും പരിശ്രമിക്കണം. നൂറ്റാണ്ടുകള്‍ ജാതിനിയമം നമ്മുടെ നാട്ടില്‍ വിതറിയ ദുരന്തത്തേക്കള്‍ ഭീകരമാണ് സാമൂഹിക ജനാധിപത്യ ഇന്ത്യയില്‍ ജാതിമനോഭാവം തുടരുകഎന്നത്. നമ്മുടെ നാട് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് നാം ഓര്‍ക്കണം. അത് അജ്ഞാനികളായ ജാതിവാദികളാല്‍ കളങ്കപ്പെടാന്‍ നാം അനുവദിക്കരുതെന്ന് 2011 മെയ് മാസം 29-ാം തിയതി തിരുവനന്തപുരം മുരുക്കുംപുഴ സെന്റ്അഗസ്റ്റ്യന്‍ ഹൈസ്‌ക്കുള്‍ ഗ്രൗണ്ടില്‍ നടന്ന DHRM കുടുംബകൂട്ടായ്മയ്ക്ക് അദ്ധ്യക്ഷത വഹിച്ചുകൊണ്ട് വി.വി.സെല്‍വരാജ് ഓര്‍മപ്പെടുത്തി.

നാവറുക്കുന്നവരുടെ ജനാധിപത്യ രാഷ്ട്രീയം! സെലീന പ്രക്കാനം


തിരുവനന്തപുരം: 'ഇന്ത്യാ രാജ്യത്ത് ദലിതരും മറ്റു ജനാധിപത്യ വിശ്വാസികളും ജീവിക്കുന്ന കാലഘട്ടത്തില്‍ നമ്മുടെ മണ്ണിനെ അപമാനിക്കാന്‍ നാം ആരെയും അനുവദിക്കരുത്' ഡി.എച്ച്.ആര്‍.എമ്മിന്റെ മാരിയുത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സെലീന പ്രക്കാനം ഡി.എച്ച്.ആര്‍.എം കുടുംബാംഗങ്ങളോട് ആഹ്വാനം ചെയ്തു.
            മുന്‍കാലത്ത് അറിവ് പകരുന്നവരുടെ നാവറുക്കുന്ന ജാതിനീതിയാണ് നിലനിന്നിരുന്നത്. അതിപ്പോള്‍ കുപ്പത്തൊട്ടിയിലെ കൃമീകരിക്കുന്ന വസ്തുക്കളാണ്. അതുകൊണ്ടുതന്നെയാണ് ആ ജാതിസംസ്‌കാരം ഇന്ന് ഈ മണ്ണില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്. ഇങ്ങനെയുള്ള ജാതിനികൃഷ്ടരേയും ജനാധിപത്യ വ്യവസ്ഥിതിയെ പഠിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും പ്രാപ്തമാക്കുന്ന തരത്തില്‍ ഡി.എച്ച്.ആര്‍.എം കേഡര്‍മാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
                            നാം നമ്മുടെ ദേശത്തെ ലോകമാതൃകയാകാന്‍ ശ്രമിക്കണം. അതിന് നമ്മുടെ പ്രവര്‍ത്തിയും മനസ്സും ശരീരത്തോടൊപ്പം സജ്ജമാക്കണം. അതിനായി അറിവിനെ ഉടലോടെ ചേര്‍ക്കേണ്ട ജീവിതചര്യ നടപ്പിലാക്കണം അതാണ് ഗൗതമബുദ്ധന്‍ നമ്മെ പഠിപ്പിച്ചത്. ജാതിയുടെ നിയമരീതികള്‍ മാറിയത് ഇന്നും അറിയാത്ത വിവരദോഷികള്‍ നമ്മോടൊപ്പം ജീവിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ സാമൂഹിക വിദ്യാഭ്യാസം നല്‍കിയ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ തീവ്രവാദിയാക്കി പ്രചരണം ചെയ്യാന്‍ ജാതിമാധ്യമങ്ങളും കമ്മ്യൂണിസ്റ്റ് ഭരണക്കാരും പാഴ് വേലയ്ക്ക് ശ്രമിച്ചത്.
            ഇതിനുശേഷമാണ് ഞാന്‍ ഡി.എച്ച്.ആര്‍.എമ്മിനെ മനസ്സിലാക്കാന്‍ ശ്രമിച്ചതും; ഇപ്പോള്‍ പ്രവര്‍ത്തകയായി നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതും. അതുകൊണ്ട് ജനാധിപത്യത്തെ മുറുകെ പിടിക്കാന്‍ അത് ജീവിതചര്യയാക്കാന്‍ നമ്മുടെ ഓരോ കുടുംബങ്ങളും നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കണം. അതിനുള്ള പ്രചോദനമാണ് ദലിത്ബന്ധു എന്‍.കെ ജോസിന്റെ പുസ്തകങ്ങള്‍. അദ്ദേഹത്തിന്റെ 123-ാം ചരിത്രപുസ്തകം ജനാധിപത്യ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തെകൊണ്ട് പ്രകാശനം ചെയ്യാന്‍ ആഗ്രഹിച്ചതിന് ഡി.എച്ച്.ആര്‍.എം നന്ദി രേഖപ്പെടുത്തുന്നു. ചരിത്രം നഷ്ടമായവരുടെ ചരിത്രം വീണ്ടെടുത്ത ഒരു പിതാവിന്റെ പ്രവര്‍ത്തിയില്‍ ഇന്ത്യയില്‍ പരിണാമം സിദ്ധിച്ചവരുടെ വരും തലമുറയും എന്‍.കെ. ജോസിനോട് കടപ്പെട്ടിരിക്കും. അത് പരശുരാമന്‍ കോടാലിയെറിഞ്ഞ കെട്ടുകഥയായിരിക്കില്ല. നാവറുത്ത ജാതിനീതിക്കെതിരെയുള്ള വരും കാലഘട്ടത്തിന്റെ ഇന്ത്യന്‍ ജനതയുടെ തെളിവ് നിരത്തലായിരിക്കും. ഇതിലൂടെ മാത്രമേ മലിനപ്പെട്ട ജനാധിപത്യത്തെ ശുദ്ധീകരിക്കാനും നാവറുക്കുന്ന ജാതിവാദികളെ നിലയ്ക്കു നിര്‍ത്താനും നമുക്ക് കഴിയൂ.


ഉടമയെ എങ്ങനെ അടിമയാക്കി?:ദലിത് ബന്ധു N.K ജോസ്


തിരുവനന്തപുരം:ഇന്ത്യയില്‍ പരിണാമം സിദ്ധിച്ച ജനതയെ ആരാണ് അടിച്ചമര്‍ത്തിയത്? ഈ ജനതയുടെ സര്‍വ്വവും കവര്‍ന്നെടുത്തതാരാണ്. ഈചിന്തയാണ് തന്റെ ജീവിതത്തില്‍  ഇത്തരം ചരിത്രഅന്വേഷണത്തിന് കാരണമായത് എന്ന് പ്രശസ്ത ചരിത്രകാരന്‍ ദലിത് ബന്ധു N.K ജോസ് തന്റെ 123-ാം പുസ്തകമായ ദിവാന്‍ മണ്‍റോയുടെ പ്രകാശന കര്‍മ്മത്തില്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഈ രാജ്യം ഊഹാപോഹങ്ങളുടേയും കെട്ടുകഥകളുടേയും ചരിത്രങ്ങള്‍ക്കൊണ്ട് കുത്തി നിറച്ചവയാണ്. ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ ചരിത്രം പറയാനുള്ള നേര്‍അവകാശികള്‍ ഇവിടത്തെ ദലിതരാണ്. ഈ ജനതയെയാണ് കടന്നുകയറ്റക്കാര്‍ വിദ്യാഹീനരും അടിമയുമാക്കി ജാതിനിയമത്തിലൂടെ തകര്‍ത്തെറിഞ്ഞത്. ഈ ജനത ജനാധിപത്യത്തില്‍ ഉണരാന്‍ ചരിത്രം പഠിക്കുകയും മനസിലേറ്റുകയും വേണം. അത് കാലത്തെ മാറ്റിമറിക്കാനുള്ള ഇന്ധനമാണ്.


ജാതി ചരിത്രകാരന്മാര്‍ സൂക്ഷിക്കുക രമ്യ കെ.ആര്‍.


ഇന്ത്യാരാജ്യത്തെ ഇന്നും മലിനപ്പെടുത്തുന്ന ഒരു കൂട്ടര്‍ ജാതിചരിത്രകാരന്മാരാണ്. ഇവരുടെ ഉറക്കം കെടുത്താന്‍ ഇന്ത്യയില്‍ ഒരേ ഒരു ചരിത്രകാരനാണുള്ളത്. അത് ദലിത് ബന്ധു N.K.ജോസാണ്. പ്രശസ്തചരിത്രകാരന്‍ ദലിത് ബന്ധു N.K ജോസിന്റെ 123-ാം ചരിത്രപുസ്തകം പ്രകാശനം ചെയ്യ്തുകൊണ്ട് സ്വതന്ത്രനാട്ടുവിശേഷം പത്രാധിപര്‍ രമ്യ.കെ.ആര്‍ പറഞ്ഞു. ആയുസിന്റെ ഒട്ടുമുക്കാല്‍ സമയവും ചരിത്രരചനയ്ക്ക് മാറ്റിവെച്ച ജീവിതമായിരുന്നു ദലിത് ബന്ധുവിന്റേത്. അതിലൂടെ ആയിരത്താണ്ടുകളായി സ്വത്വം തിരിച്ചറിയാതെ കഴിഞ്ഞ ദലിതര്‍ക്ക് ആത്മാഭിമാനത്തിന്റേയും അധികാരത്തിന്റേയും പൂര്‍വ്വകാല ജീവിതമാണ് തിരികെ ലഭിച്ചത്. 'ദിവാന്‍മണ്‍റോ'യുടെ പ്രകാശനത്തോടനുബന്ധിച്ച് ദലിത് ബന്ധുവിനെ മാധ്യമ-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ആദരിച്ചു.

Tuesday, May 17, 2011

മെയ് 17 ശാക്യഗൗതമബുദ്ധന്റെ2607-ാം പിറവിദിനം......


                                             

ഡി.എച്ച്.ആര്‍.എം.ചെയര്‍മാന്‍ വി.വി.സെല്‍വരാജ് ജന്മദിനാശംസകള്‍ അര്‍പ്പിച്ചു.
ഇന്ത്യന്‍ സംസ്‌ക്കാരത്തിലെ  യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും മാര്‍ഗം തുറന്ന മഹാനാണ് സിദ്ധാര്‍ത്ഥഗൗതമനെന്ന്  ഡി.എച്ച്.ആര്‍.എം സംസ്ഥാന സെക്രട്ടറി ദാസ്.കെ.വര്‍ക്കല തിരുവനന്തപുരത്ത് നടന്ന ജന്മദിനസമേളനത്തില്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. എല്ലാ ഡി.എച്ച്.ആര്‍.എം.കുടുംബങ്ങളിലും സമ്യക്ധ്യാനവും,ബുദ്ധവന്ദവും പ്രാര്‍ത്ഥനയും നടക്കും...

Sunday, May 8, 2011

ദലിതര്‍ക്ക് പോലീസിന്റെ ക്രൂരപീഡനം


വര്‍ക്കല/ചെമ്മരുതി :ദലിത് കുടുംബങ്ങള്‍ക്ക് നേരെ അക്രമം നടത്തുന്ന ശിവസേന പ്രവര്‍ത്തകരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ 7-5-2011 ല്‍ നടത്തിയ ഹര്‍ത്താലിന്റെ പേരില്‍ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്ത പട്ടികജാതി തൊഴിലാളികള്‍ ജാതീയ പീഡനത്തിനും ക്രൂരമര്‍ദ്ദനത്തിനും ഇരയായി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഏഴുപേര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെമ്മരുതി പഞ്ചായത്തിലെ വിനോദ് ഭവനില്‍ കുട്ടന്‍ .എസ്(57), ചുരവിളവീട്ടില്‍ പൊടിയന്‍ (55), പള്ളിയമ്പില്‍ മഹേഷ്.കെ(19) കാവുവിളവീട്ടില്‍ ബാബു.പി(31), മലവിള പുത്തന്‍വീട്ടില്‍ തുളസി.എ(33),ജി.എസ് ഭവനില്‍ നന്ദു കലേഷ്(20),വേങ്ങോട് ലക്ഷംവീട്ടില്‍ മുത്താന ബിജു.എം.എന്നിവരാണ് ചിറയിന്‍കീഴ് താലൂക്ക്ആശുപത്രിയില്‍ ചികിത്സയിലുള്ളത്.ക്രൂരമായ ഇത്തരം പോലീസ്‌നടപടിക്കെതിരെ ദലിത് പീഡന നിരോധന നിയമമനുസരിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷനും,മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് ഡി.എച്ച്.ആര്‍.എം ഏരിയ സമിതി അറിയിച്ചു. 

Saturday, May 7, 2011

പ്രതികളെ പോലീസ് സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് ഡി.എച്ച്.ആര്‍.എം ഹര്‍ത്താല്‍.



വര്‍ക്കല:ദലിത് കുടുംബത്തിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡി.എച്ച്.ആര്‍.എം ചെമ്മരുതി പഞ്ചായത്തില്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിച്ചു.പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡനനിരോധനനിയമം അനുസരിച്ച് പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റു ചെയ്യണമെന്നും, കുറ്റവാളികളെ  സംരക്ഷിക്കുന്ന ഇത്തരം പോലീസ് നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുമെന്ന് ഡി.എച്ച്.ആര്‍.എം സംസ്ഥാന നേതൃത്വം പ്രസ്ഥാവനയില്‍ അറിയിച്ചു.

Thursday, May 5, 2011

പട്ടികജാതി കുടുബത്തെ വീടുകയറി ആക്രമിച്ച പ്രതികളെ രണ്ടു ദിവസത്തിനകം അറസ്റ്റുചെയ്യുക.


 വര്‍ക്കല: 3-5-2011 രാത്രി പന്ത്രണ്ടുമണിയോടെ ചെമ്മരുതി പനയറ പനച്ചിവിളവീട്ടില്‍ ഷൈലയുടെമകള്‍ ചിക്കു(20),മരുമകന്‍ സിനു(24),ഇവരുടെ 22ദിവസം  പ്രായമുള്ള കുഞ്ഞിനെയും വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശിവസേനാ പ്രവര്‍ത്തകരായ സ്റ്റ്ാലിന്‍,പനച്ചിവിള വീട്ടില്‍ പൊടിയന്‍ എന്നുവിളിക്കുന്ന ഷൈന്‍,ദീപു,സഞ്ചു,എന്നിവരെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച്  4-3-2011 വര്‍ക്കലയില്‍ ഡി.എച്ച്.ആര്‍.എമ്മിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും പ്രതികളെ രണ്ടുദിവസത്തിനകം അറസ്റ്റുചെയ്തില്ലെങ്കില്‍ ചെമ്മരുതി പഞ്ചായിത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമ്മെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ഡി.എച്ച്.ആര്‍.എം ചെമ്മരുതി പഞ്ചായത്ത് സെക്രട്ടറി രജീഷ് .ടി അറിയിച്ചു.

Saturday, March 19, 2011

‌ദലിത്‌ വേട്ടക്കെതിരെ രണ്ടാം ഘട്ട സമരം എ കെ ജി സെന്ററിനു മുന്നില്‍

തിരുവനന്തപുരം:
ഇടതുസര്‍ക്കാര്‍ നടത്തിയ ദലിത്‌ വേട്ടക്കതിരെ ഡി എച്ച്‌ ആര്‍ എം കഴിഞ്ഞ 127 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സമരം സി പി എം ആസ്ഥാനമായ എ കെ ജി സെന്ററിനു മുന്നിലേക്ക്‌ മാറ്റുമെന്ന്‌ ഡി എച്ച്‌ ആര്‍ എം പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി ദലിത്‌ സംഘടന നടത്തിയ ഇത്രയും നീണ്ട സമരത്തെ തിരിഞ്ഞുനോക്കുവാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറായിട്ടില്ല.സി പി എമ്മിന്റെ ദലിത്‌ വേട്ടക്കെതിരെയുള്ള രണ്ടാം ഘട്ടസമരമാണ്‌ സെക്രട്ടറിയേറ്റിനു മുന്നില്‍ നിന്ന്‌ എ കെ ജി സെന്ററിനു മുന്നിലേക്ക്‌ മാറ്റുന്നതെന്ന്‌ ഡി എച്ച്‌ ആര്‍ എം ചെയര്‍മാന്‍ സെല്‍വരാജ്‌ പറഞ്ഞു.
കേരള ചരിത്രത്തിലെ ദലിത്‌ വഞ്ചകരായ സര്‍ക്കാരാണ്‌ ഇതെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ സെലിന പ്രക്കാനം പറഞ്ഞു. ദലിതരെ തീവ്രവാദിയാക്കി വേട്ടയാടിയ അതേ സര്‍ക്കാരാണ്‌. ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളെയും തകര്‍ത്തത്‌. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ എക്കാലത്തേയും കരുത്തായ ദലിതര്‍ ഇനി ഇടതുപക്ഷത്തിനൊപ്പമുണ്ടാകില്ലെനന്ന്‌ അവര്‍ പറഞ്ഞു.വര്‍ക്കല കൊലപാതകം പുനരന്വേഷിക്കുക, ദലിത്‌ വേട്ട നടത്തിയ പോലിസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, ദലിത്‌ പിഡനം നടത്തിയ സി പി എം നേതാക്കളെ അറസ്‌റ്റ ചെയ്യുക, തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിന്റെ പേരില്‍ ദലിതരെ അക്രമിച്ച കമ്മ്യൂണിസ്റ്റുകാരെ അറസ്റ്റുചെയ്യുക,ദലിതരുടെ ജനാധിപത്യ അവകാശത്തെ സംരക്ഷിക്കുക.
എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ ഡി എച്ച്‌ ആര്‍ എം നവംബര്‍ എട്ടിന്‌ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങിയത്‌.ദലിത്‌ വേട്ടക്കെതിരെ സംസ്ഥാന ഓര്‍ഗനൈസര്‍ സെലിന പ്രക്കാനം നയിച്ച ജാഥ സെക്രട്ടറിയേറ്റിനു മുന്നില്‍ സമാപിച്ചു. ചെയര്‍മാന്‍ വി വി സെല്‍വരാജ്‌ സെക്രട്ടറിയേറ്റ്‌ സമരം ഉദ്‌ഘാടനം ചെയ്‌തു
സംസ്ഥാന സെക്രട്ടറി ദാസ്‌ കെ വര്‍ക്കല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജിമോന്‍ ചേലയം, നാട്ടുവിശേഷം എഡിറ്റര്‍ രമ്യ കെ ആര്‍, സന്ധ്യപള്ളിമണ്‍,പ്രശാന്ത്‌ കോളിയൂര്‍, ഷൈജു മുണ്ടക്കല്‍ എന്നിവര്‍ സംസാരിച്ചു.
 
ദാസ്‌ കെ വര്‍ക്കല
D H R M
സെക്രട്ടറി

Thursday, February 3, 2011

ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകനുനേരെ സി.പി.എം വധശ്രമം


മടവൂര്‍: ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകനെ സി.പി.എമ്മിന്റെ ഗുണ്ടമര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. മടവൂര്‍ പഞ്ചായത്തിലെ പത്താംവാര്‍ഡില്‍ പാറശ്ശേരി വീട്ടില്‍ അജീഷ്(22) നെതിരെയാണ് സി.പി.എമ്മിന്റെ വധശ്രമം അരങ്ങേറിയത്. 2-ാം തീയതി ബുധനാഴ്ച
 വൈകുന്നേരം നാലുമണിക്ക് പഴുവടി ജംഗ്ഷനില്‍ വെച്ച് ഡി.എച്ച്.ആര്‍.എ
മ്മിന്റെ ബോധവല്‍ക്കരണ പ്രവര്‍ത്തനം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന അജീഷിനെ മര്‍ദ്ദിക്കണമെന്ന മുന്‍വിധിയോടെ ജംഗ്ഷനില്‍ കാത്തുനിന്ന സന്തോഷ് അജീഷിനെ അതിക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരായി ഇവിടങ്ങളില്‍ആരും മേലില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും മത്സരിക്കുന്നവര്‍ക്ക്ഇതൊരു പാഠമായിരിക്കണമെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു ഈ ക്രൂരമായമര്‍ദ്ദനമുറ അരങ്ങേറിയത്. മദ്യപിച്ചെത്തിയ സേന്താഷ് പോങ്ങനാട് സിംഗ് എന്നറിയപ്പെടുന്ന സാമില്‍ ഉടമയുടെ മകനും സി.പി.എം പ്രവര്‍ത്തകനുമാണ്. അജീഷിനെ മര്‍ദ്ദിച്ചവശനാക്കുക മാത്രമല്ല, ഡി.എച്ച്.ആര്‍.എം പ്രചരണജാഥയുടെ ഫഌക്‌സ്‌ബോര്‍ഡ്തകര്‍ക്കുകയും ചെയ്തു. മാരകമായി പരുക്കേറ്റ അജീഷിനെ കിളിമാനൂര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സംഭവത്തെ തുടര്‍ന്ന് പള്ളിക്കല്‍ എസ്.ഐയ്ക്കും കിളിമാനൂര്‍ സി.ഐയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മടവൂര്‍ പഞ്ചായത്തിലെഏഴാം വാര്‍ഡില്‍ഡി.എച്ച്.ആര്‍.എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അജീഷിനെ ഡിസംബര്‍ 20-നും ഇതേരീതിയില്‍ വധിക്കാന്‍ സി.പി.എംശ്രമിക്കുകയുണ്ടായി.അതിനെ തുടര്‍ന്ന് നല്‍കിയ പരാതികളെല്ലാംസി.പി.എം ലോക്കല്‍ കമ്മറ്റിയുടെ ഭീഷണിക്ക് വഴങ്ങി കിളിമാനൂര്‍സി.ഐ നാളിതുവരെ പ്രതിയെ പിടികൂടാന്‍ തയ്യാറായിട്ടില്ല. ഈസ്ഥിതി നിലനില്‍ക്കേയാണ് അജീഷിനെതിരെ വീണ്ടും വധശ്രമം അരങ്ങേറിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകനെ കൊലപ്പെടുത്താനുള്ള സി.പി.എം ശ്രമത്തിനെതിരെ ജനാധിപത്യ ബോധമുള്ള ജനങ്ങളും മനുഷ്യാവകാശസംഘടനകളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും എത്രയും പെട്ടെന്ന് വധശ്രമം നടത്തിയ സന്തോഷിനെ അറസ്റ്റു ചെയ്യണമെന്നും ഡി.എച്ച്.ആര്‍.എം ജില്ല
ഓര്‍ഗനൈസര്‍ സജിമോന്‍ ചേലയം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Monday, January 31, 2011

കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ദലിതരുടെ ഘാതകര്‍... ഇന്ത്യയിലെ ആദിമനിവാസികളെ കൊന്നൊടുക്കുന്ന കമ്മ്യൂണിസ്റ്റ് ജാതിഭീകരതയ്‌ക്കെതിരെ ജനങ്ങള്‍ ജാഗരൂകരാകുക.

ജനാധിപത്യ വിശ്വാസികളേ...
വൈദേശികവും അപരിഷ്‌കൃതവുമായ ജാതി നിയമവും ഭരണവും തുടച്ചു നീക്കിയാണ് നമ്മുടെ രാജ്യം ജനാധിപത്യം കൈവരിച്ചത്. ആദിമനിവാസികളായ ഇന്ത്യന്‍ വംശജര്‍ അധികാരിയാകരുത് അടിയാളരായിരിക്കണം എന്ന ആര്യന്മാരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്പനയാണ് ജനാധിപത്യ മാറ്റത്തിലൂടെ അട്ടിമറിക്കപ്പെട്ടത്. എന്നാല്‍ സാമൂഹ്യജനാധിപത്യം നിലവില്‍ വന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ദലിതര്‍ വോട്ടിടുന്ന അടിയാളരാകുക! അധികാരിയാകാന്‍ മത്സരരംഗത്തുണ്ടാകരുത്? എന്നതായിരുന്നു ജാതിമേധാവികളുടെ മനോഭാവം. ഇങ്ങനെ നിലകൊള്ളുന്ന വിവിധ പാര്‍ട്ടികളുടെ പേരില്‍ ജാതിവാദികള്‍ നടത്തുന്ന താക്കീത് ലംഘിച്ചുകൊണ്ടാണ് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ കേരളത്തില്‍ വ്യാപകമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ചത്. ഇതില്‍ വിറളിപിടിച്ച ജാതിവാദികള്‍ പ്രതികാരമായി സി.പി.എമ്മിന്റേയും സംഘപരിവാറിന്റെയും ലേബലില്‍ പട്ടികജാതി-വര്‍ഗ്ഗ പീഡനം വ്യാപകമായി അഴിച്ചുവിടുകയുണ്ടായി. ഉത്തരേന്ത്യന്‍ ജാതിപീഡനം മനുഷ്യത്വരഹിതമെന്ന് വിമര്‍ശിക്കുന്നവരാണ് ഇവിടത്തെ ജാതിസഖാക്കള്‍. തങ്ങള്‍ക്ക് എക്കാലവും അധികാരിയാകാന്‍ ദലിതര്‍ വോട്ടുകുത്തികളായി തലമുറ തലമുറ ജീവിച്ചില്ലെങ്കില്‍ അവരെ വേട്ടയാടും എന്ന സന്ദേശം സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു. കൊല്ലം-ചിതറയില്‍ വീടിനു തീവെച്ച് പട്ടികജാതിക്കാരിയായ ശാന്തയെയും കുടുംബത്തെയും ചുട്ടുകൊല്ലാന്‍ ശ്രമിച്ചത് ചിതറ ബ്രാഞ്ച് സെക്രട്ടറി നളിനലോചനനും ജില്ലാപഞ്ചായത്തംഗം ആനന്ദകുസുമവും നേരിട്ടെത്തിയാണ്. തെരഞ്ഞെടുപ്പ് ദിനത്തില്‍ പട്ടികജാതി സ്ഥാനാര്‍ത്ഥിയുടെ ബൂത്ത് ഏജന്റുമാരെ ആദ്യം സി.പി.എം സംഘം ചേര്‍ന്ന് ആക്രമിച്ചിരുന്നു. ഇതിലും കലിതീരാത്തതുകൊണ്ടാണ് പട്ടികജാതി സ്ഥാനാര്‍ത്ഥിയെ പിന്‍താങ്ങിയ ശാന്തയെ കുടുംബത്തോടെ വധിക്കാന്‍ ഇവര്‍ മുന്നിട്ടിറങ്ങിയത്. ഇത്തരത്തില്‍ സി.പി.എമ്മിന്റെ ജാതിസഖാക്കള്‍ നേരിട്ട് പങ്കെടുത്ത ദലിത്‌വേട്ട നൂറിന് പുറത്താണ്. ഇതില്‍ ഒരു പ്രതികളെപ്പോലും പോലീസ് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയോ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഒത്താശയോടുകൂടി ജാതിഭീകരത പട്ടികവഭാഗങ്ങളുടെ മേല്‍ ക്രൂരമായി തുടരുകയാണ് ചെയ്തത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ നടന്ന ഇത്തരം പീഡനങ്ങള്‍ പോലീസിന്റെ കണ്‍മുമ്പില്‍ വെച്ച് അരങ്ങേറിയത്. അത് ഉത്തരേന്ത്യന്‍ ജാതിമനോഭാവത്തേയും ലജ്ജിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഒട്ടുമിക്ക ആക്രമണങ്ങള്‍ക്ക് തൊട്ടുമുന്നേ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് കോളനികളില്‍ എത്തുന്നതാണ് സ്ഥിരം രീതി. ഇവര്‍ നടത്തുന്ന പരിസര നിരീക്ഷണത്തിന് അടിസ്ഥാനത്തിലാണ് ജാതിസഖാക്കള്‍ പട്ടികജാതി വംശഹത്യയ്ക്ക് മുന്നിട്ടിറങ്ങുന്നത്. ആക്രമണത്തിനും മര്‍ദ്ദനത്തിനും മുറിവേറ്റ ദലിതരെ ആശുപത്രിയില്‍ എത്തിക്കുന്നതിനുപകരം പരാതി വലിച്ചുകീറി പാതിവഴിയില്‍ ഇറക്കിവിടുന്നതാണ് പോലീസിന്റെ ശൈലി. കേരളത്തില്‍ ദലിതര്‍ ഇലക്ഷനു മത്സരിച്ചതിന്റെ പേരില്‍ കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന ജാതീയപീഡനം അവസാനിപ്പിക്കണമെന്നും കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡി.എച്ച്.ആര്‍.എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2010 നവംബര്‍ 8-ന് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചത്. ജാതീയ പീഡനത്തിനെതിരെയുള്ള ഈ അനിശ്ചിതകാല സമരം ഇന്ത്യാ രാജ്യത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആദ്യ സമരമായി ഇന്നും തുടരുകയാണ്. പട്ടികജാതി/ പട്ടികവര്‍ഗ്ഗക്കാരും ഈ രാജ്യത്തെ പൗരന്മാരാണ്. ഈ ജനതയ്ക്ക് സൈ്വരമായി ജീവിക്കാനും സ്വതന്ത്രചിന്തയില്‍ കഴിയുവാനും അവകാശമുണ്ട്. ഭരിക്കുന്നവരുടെ നേട്ടമായി പരിഗണിക്കേണ്ടത് ഇന്ത്യയിലെ ആദിമനിവാസികളെ കൊന്നൊടുക്കുന്നതില്‍ ഊന്നല്‍ നല്‍കുന്നതിലല്ല. ഈ ജനതയുടേയും സംരക്ഷണം ഉറപ്പുവരുത്തുന്നതിലായിരിക്കണം. അനിശ്ചിതകാല സമരത്തിനുശേഷവും ദലിതരുടെ മേലുള്ള ജാതീയ ആക്രമണം മുപ്പതിലും കവിഞ്ഞിരിക്കുന്നു. തൃശ്ശൂരില്‍ പട്ടികവിഭാഗങ്ങള്‍ക്ക് സാമൂഹിക വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനത്തില്‍ ജാതിസഖാക്കള്‍ ആക്രമിച്ച് അഴിഞ്ഞാടിയതില്‍ നിന്ന് ഇവരുടെ തീവ്രവാദ ജാതിമനോഭാവം വ്യക്തമാകും. മനുസ്മൃതിയില്‍ അറിവ് പറയുന്ന ദലിതന്റെ നാവിനെ അറുത്തു മാറ്റുന്നതാണ് ശിക്ഷാവിധിയെങ്കില്‍ മാര്‍ക്‌സിസ്റ്റ് സ്മൃതിയില്‍ കൂര്‍ത്ത കല്ലുകള്‍ കൊണ്ട് കവിള്‍ത്തടവും നാവും മാരകമായി പരിക്കേല്‍പ്പിക്കുന്നതാണ് ശിക്ഷാവിധി. ദലിതര്‍ ജനാധിപത്യം മനസ്സിലാക്കിയാല്‍ ജാതിമേധാവിത്വം തകരും എന്നവര്‍ ഭയപ്പെടുന്നു. ചാത്തന്നൂര്‍ മണ്ഡലത്തില്‍ പൂതക്കുളം-കലയ്‌ക്കോട് വയലില്‍ ജാതിമേധാവിത്വം നിലനിര്‍ത്താന്‍ പറ്റാത്തതിന്റെ അമര്‍ഷത്തില്‍ സി.പി.എം റെഡ് വാളിന്റിയര്‍ മാരുടെ അകമ്പടിയോടെ സ: അശോകന്‍ പിള്ള കോളനി ആക്രമണം നടത്തുകയാണ് ചെയ്തത്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസ് എത്തിയെങ്കിലും ആക്രമണത്തിന് ഇരയായ പട്ടികജാതിക്കാരെ കള്ളക്കേസു ചുമത്തി കൊല്ലം ജില്ലാജയിലില്‍ അടയ്ക്കുകയാണുണ്ടായത്. ഇത്തരത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ അരങ്ങേറിയ ജാതിഭീകരതയുടെ അവസാനത്തെ ഇരയാണ് 2010 ഡിസംബര്‍ 25-ന് മരണപ്പെട്ട പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ അജിത് കുമാര്‍. പട്ടികജാതി സ്ഥാനാര്‍ത്ഥിയ്ക്ക് സ്വന്തം സഹോദരി അനില നിര്‍ദ്ദേശക ആയതിലാണ് സി.പി.എം ജാതിസഖാക്കളുടെ കടുത്ത വധഭീഷണിയില്‍ അജിത്തിന് ആത്മഹൂതി ചെയ്യേണ്ടി വന്നത്.
യുവതിയെ ബലാല്‍സംഗം ചെയ്ത് പട്ടികജാതിക്കാരെ കുടുംബത്തോടെ കൊലചെയ്യുന്ന ഉത്തരേന്ത്യന്‍ ജാതിനീതി കേരളത്തില്‍ സി.പി.എം സഖാക്കള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത് കാണാന്‍ കെല്പ്പില്ലാതെയാണ് ഇരുപത്താറുകാരനായ പട്ടികജാതി യുവാവ് സ്വന്തം ശരീരം കത്തിച്ച് ആത്മഹത്യ ചെയ്തത്. ഈ സംഭവത്തിന് ഉത്തരവാദികളായ ജാതിസഖാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭരണതലത്തിലെ എല്ലാ മേഖലകളിലും പരാതിപ്പെട്ടിട്ടും പരാതി എന്തെന്ന് തിരക്കാന്‍ പോലും അധികാരികള്‍ തയ്യാറായിട്ടില്ല. ഇതില്‍ നിന്നും സി.പി.എമ്മിന്റെ പാര്‍ട്ടിനയത്തിന്റെ ഭാഗമാണ് പട്ടികജാതി/വര്‍ഗ്ഗ ജനതയുടെ വംശഹത്യ എന്ന് വ്യക്തമാകും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ DHRM എട്ട് ജില്ലകളിലായി 1088 സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്. ഇവര്‍ നേടിയത് 60000-ന് പുറത്ത് പരമ്പരാഗത പാര്‍ട്ടിവോട്ടുകളാണ്. ഘടകകക്ഷികളായി ഇരുമുന്നണിയിലും നിലനില്‍ക്കുന്ന പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ നേടുന്നതിനേക്കാള്‍ കൂടുതലായിരുന്നു ഈ വോട്ടുകള്‍. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്ന കാലത്ത് വിവിധ പ്രദേശത്തെ ജാതി സഖാക്കളുടെ മര്‍ദ്ദനത്തിലും വധഭീഷണിയിലും പിന്തിരിക്കപ്പെട്ടവരും ഉദ്യോഗവൃന്ദത്തിന്റെ കുബുദ്ധിയില്‍ പിന്‍തള്ളപ്പെട്ടതുമായ ദലിത് സ്ഥാനാര്‍ത്ഥിത്വം 2850 ആയിരുന്നു. ഈ ജാതീയപീഡനങ്ങളെ അതിജീവിച്ച് മത്സരരംഗത്ത് എത്തിയവരാണ് 1088 DHRMസ്ഥാനാര്‍ത്ഥികള്‍. ഇവരാണ് മാര്‍ക്‌സിസ്റ്റ് ജാതിസഖാക്കളുടെ വേട്ടയ്ക്ക് ഇന്നും ഇരയായിക്കൊണ്ടിരിക്കുന്നത്. കാരണം കഴിഞ്ഞ അമ്പെത്തെട്ട് വര്‍ഷക്കാലം ജാതിവ്യവസ്ഥ പുനഃസ്ഥാപിക്കാനുള്ള കമ്മ്യൂണിസ്റ്റ് ജാതിവാദികളുടെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ക്കാണ് DHRM- സ്ഥാനാര്‍ത്ഥിത്വം മങ്ങലേല്‍പിച്ചത്. ആറു പതിറ്റാണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ടുതട്ടിപ്പിന് ഇരയായിരുന്ന ദലിതര്‍. ഈ ജനത ജനാധിപത്യം തിരിച്ചറിഞ്ഞ് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 60000 വോട്ട് നേടി കരുത്ത് തെളിയിച്ചിരുന്നു. ദലിതരുടെ പൗരസ്വാതന്ത്ര്യം തകര്‍ത്ത് അവരെ ചണ്ഡാല സഖാക്കളാക്കി തങ്ങളുടെ കാല്‍ക്കീഴില്‍ എക്കാലവും നിലനിര്‍ത്താന്‍ വേണ്ടിയാണ് ജാതിസഖാക്കള്‍ പ്രത്യക്ഷ ആക്രമണവുമായി ഇന്നും മുന്‍ നിരയില്‍ നില്‍ക്കുന്നത്. പട്ടികജാതി/വര്‍ഗ്ഗ പീഡനം നടത്തുന്നതില്‍ ഇന്ന് ഓരോ പ്രാദേശിക മേഖലകളില്‍ പാര്‍ട്ടിനേതൃത്വവും പോലീസും ജാതിമാധ്യമങ്ങളും പരസ്പര സഹകരണത്തോടെ മത്സരിക്കുകയാണ്. കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന് DHRM ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നേടിയ വോട്ടാണ് ജാതിപാര്‍ട്ടികളുടെ ദലിത് പരമ്പരാഗത വോട്ടുകള്‍ക്ക് ഇളക്കം ഉണ്ടാക്കിയതാണ് ദലിത്‌വേട്ടയ്ക്ക് ആദ്യ കാരണം. ജനാധിപത്യം ചിന്തിക്കുന്ന ദലിതരെ വകവരുത്തി മറ്റു കോളനിവാസികളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി അധികാരം നിലനിര്‍ത്താനാണ് കമ്മ്യൂണിസ്റ്റ് ജാതിസര്‍ക്കാരും ജാതിമാധ്യമങ്ങളും പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായാണ് ദലിത് തീവ്രവാദം കെട്ടിച്ചമച്ചത്. ജനാധിപത്യം ദലിതര്‍ ആഗ്രഹിച്ചതാണ് അവരെ വംശഹത്യ ചെയ്യാനുള്ള കാരണം എന്ന സത്യം ജാതികമ്മ്യൂണിസ്റ്റുകാര്‍ ഇന്നും വെളിപ്പെടുത്തിയിട്ടില്ല. അകാരണമായി ദലിത് മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടിയാല്‍ ഭാവിയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അപകടത്തിലാകും. ഈ ഭയപ്പാടാണ് കമ്മ്യൂണിസ്റ്റ് ജാതിവാദികള്‍ ദലിതരെ ക്രിമിനലുകളാക്കി കീഴ്‌പ്പെടുത്താനുള്ള ഗൂഢശ്രമം നടത്തിയത്. അങ്ങനെയാണ് കൊലപാതകവും കോടതി തീപിടുത്തവും തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ദലിതരില്‍ കെട്ടിവെച്ചത്. ഇതിന്റെ പ്രചരണത്തില്‍ സുജ എന്ന ഇരുപത്തിനാലുകാരിയുടെ ഗര്‍ഭപാത്രം അടിച്ചു തകര്‍ത്തു. കൊച്ചുമോളെന്ന വീട്ടമ്മയെ നഗ്നയായി നടത്തി. ഇരുപത്തിരണ്ടിന് പുറത്ത് പട്ടികജാതി കോളനികള്‍ തകര്‍ക്കപ്പെട്ടു. 200-ന് പുറത്ത് യുവതീയുവാക്കള്‍ പോലീസ് പീഡനത്തിനിരയായി. ദലിത് മനുഷ്യാവകാശ പ്രവര്‍ത്തകരെ കേസുകളില്‍ പ്രതിയാക്കി മൂന്നാം മുറയ്ക്ക് വിധേയമാക്കി ജയിലിലടയ്ക്കപ്പെട്ടു. പൊതുസമൂഹത്തില്‍ നിന്നും കമ്മ്യൂണിസ്റ്റ് ജാതിസര്‍ക്കാരിന് ഏല്‍ക്കേണ്ട രൂക്ഷ വിമര്‍ശനത്തെ ചെറുക്കാന്‍ ജാതിമാധ്യമങ്ങളിലൂടെ ദലിതുകളെക്കുറിച്ചും ഡി.എച്ച്.ആര്‍.എമ്മിനെക്കുറിച്ചും ഭീകരമായ കള്ളക്കഥകള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഇതിലൂടെ പട്ടികജാതി വിഭാഗക്കാരെ നേര്‍വഴിക്ക് നടത്തി ജനാധിപത്യത്തിന്റെ വക്താക്കളാക്കി മാറ്റുന്ന ദലിത് പ്രവര്‍ത്തനം നിലയ്ക്കുമെന്നു കരുതി. ഇതിനു നേതൃത്വം നല്‍കുന്ന ദലിത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് ഏല്‍ക്കുന്ന പീഡനം സഹിക്കവയ്യാതെ പിന്‍തിരിയും എന്നും കണക്കുകൂട്ടി. അതോടുകൂടി പട്ടികവിഭാഗക്കാര്‍ തങ്ങളുടെ കാല്‍ക്കീഴില്‍ എക്കാലവും തളയ്ക്കപ്പെടും എന്ന് ജാതിവാഴ്ചക്കാര്‍ മനക്കോട്ട കെട്ടി. എന്നാല്‍ ആറ്റിങ്ങല്‍ പാര്‍ലമെന്റില്‍ ജാത്യാധിപത്യം തള്ളിക്കളഞ്ഞ് ജനാധിപത്യം സ്വീകരിച്ച ദലിതര്‍ 5000 പേരാണ്. എങ്കില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അത് 60000 വോട്ട് ആയി വികസിപ്പിച്ച് ഡി.എച്ച്.ആര്‍.എം ജാതിവാദികള്‍ക്ക് ചുട്ട മറുപടി നല്‍കി. ഈ വോട്ടുകള്‍ പന്ത്രണ്ട് ഇരട്ടി പട്ടികവിഭാഗക്കാരില്‍ ജനാധിപത്യചിന്ത വളര്‍ന്നുവെന്ന് തെളിയിക്കുന്നു.
ജനാധിപത്യവ്യവസ്ഥിതിയില്‍ ദലിതര്‍ക്ക് സംഘടിക്കാനും സംഘടനാ പ്രവര്‍ത്തനം ചെയ്യാനും ആത്മാഭിമാനികളായി ജീവിക്കുവാനും അവകാശമുണ്ട്. ഈ അവകാശത്തെ അടിച്ചമര്‍ത്തി ജാതിവ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ജനാധിപത്യ വിരുദ്ധരും രാജ്യദ്രോഹികളുമാണ്. ഇവര്‍ ജനാധിപത്യ വ്യവസ്ഥിതി നേരിടാനുള്ള കരുത്ത് ആര്‍ജ്ജിക്കുന്നതിനുപകരം ഈ രാജ്യത്തെ വീണ്ടും അജ്ഞതയിലേയ്ക്കും അധഃപതനത്തിലേയ്ക്കും തള്ളിവിടുന്ന ജാതിസംസ്‌കാരത്തെ പുനര്‍ജ്ജീവിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് കേരളത്തില്‍ പട്ടികജാതി/വര്‍ഗ്ഗ ജനതയ്ക്കുനേരെ ആക്രമണത്തിന് നേതൃത്വം നല്‍കുന്ന മുഴുവന്‍ ജാതിസഖാക്കളെയും അറസ്റ്റു ചെയ്ത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ജാതിഭരണമല്ല കേരളത്തില്‍ നടപ്പിലാക്കുന്നതെന്ന് തെളിയിക്കണമെന്നും സെക്രട്ടറിയേറ്റിനു മുന്നില്‍ ഡി.എച്ച്.ആര്‍.എം നടത്തുന്ന അനിശ്ചിതകാല സമരത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളം സമ്പൂര്‍ണ്ണ ജനാധിപത്യ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി DHRM (ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ്)-ന്റെ നേതൃത്വത്തില്‍ സെലീനാ പ്രക്കാനം നയിക്കുന്ന പ്രചരണജാഥ 2011 ജനുവരി 30-ാം തീയതി ആരംഭിച്ച് 2011 ഏപ്രില്‍ 14-ാം തീയതി സമാപനം കുറിക്കുന്നു. ഈ പ്രചരണജാഥയ്ക്കു വേണ്ട പിന്തുണയും സഹകരണവും നല്‍കാന്‍ മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കറുത്തവിപ്ലവ അഭിവാദനങ്ങളോടെ
20-01-2011
പത്തനംതിട്ട ചന്ദ്രശേഖരന്‍ കല്ലമ്പലം
(സമരസമിതി കണ്‍വീനര്‍)

കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ദലിതരുടെ ഘാതകര്‍

ഇലക്ഷന് മത്സരിച്ചതിന്റെ പേരില്‍ പട്ടികജാതി വിഭാഗങ്ങളെ വംശഹത്യ ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ക്രൂരതയ്‌ക്കെതിരെ ഡി.എച്ച്.ആര്‍.എമ്മിന്റെ ആഭിമുഖ്യത്തില്‍ സെലീന പ്രക്കാനം നയിക്കുന്ന പ്രചരണ ജാഥ...............2011 ജനുവരി 30 മുതല്‍ ഏപ്രില്‍ 14 വരെ
സമാപനം തിരുവനന്തപുരത്ത്.